പത്തനംതിട്ടയില്‍ അഞ്ചു വയസുകാരി മര്‍ദ​നമേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്​. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന്​ ഇരയായിരുന്നുവെന്ന പ്രാഥമിക പോസ്റ്റ്​മാര്‍ട്ടം റിപ്പോര്‍ട്ട്​ പുറത്തു വന്നു.

പത്തനംതിട്ടയില്‍ അഞ്ചു വയസുകാരി മര്‍ദ​നമേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്​. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന്​ ഇരയായിരുന്നുവെന്ന പ്രാഥമിക പോസ്റ്റ്​മാര്‍ട്ടം റിപ്പോര്‍ട്ട്​ പുറത്തു വന്നു. നെഞ്ചിനേറ്റ ക്ഷതമാണ്​ കുട്ടിയുടെ മരണകാരണമെന്നും പോസ്റ്റ്​മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്​.

പത്തനംതിട്ട കുമ്ബഴയിലാണ്​ അഞ്ചു വയസുകാരി മര്‍ദനമേറ്റ്​ മരിച്ചത്​. കുട്ടിക്ക്​ മര്‍ദനമേറ്റതായി അമ്മ പൊലീസിന്​ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന്​ കുട്ടിയുടെ രണ്ടാനച്​ഛനെ പൊലീസ്​ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്​തിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക