Thursday, March 30, 2023

നാട്ടകം പോളിടെക്നിക്കിൽ വിദ്യാര്‍ഥികളെ നഗ്‌നരാക്കി തറയില്‍ നീന്തിച്ച റാഗിങ്: 9 പേര്‍ക്ക് 2 വര്‍ഷം തടവ്; സംഭവം നടന്നത് 2016 ൽ

കോട്ടയം: ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത കേസില്‍ നാട്ടകം പോളിടെക്നിക്കിലെ സീനിയര്‍ വിദ്യാര്‍ഥികളായ ഒന്‍പത് പേര്‍ക്ക് തടവ് ശിക്ഷ.

അഭിലാഷ് ബാബു, എസ് മനു, റെയ്സണ്‍, ജെറിന്‍ കെ പൗലോസ്, കെ എം ശരണ്‍, പ്രവീണ്‍, ജയപ്രകാശ്, പി നിഥിന്‍, കെ ശരത് ജോ എന്നിവരെ രണ്ട് വര്‍ഷം വീതം തടവിനു ശിക്ഷിച്ചു. പ്രതികള്‍ 12,000 രൂപ വീതം പിഴയൊടുക്കാനും ഉത്തരവുണ്ട്. പിഴ അടച്ചില്ലെങ്കില്‍ അഞ്ച് മാസം അധിക തടവ് അനുഭവിക്കേണ്ടിവരും.

2016 ഡിസംബര്‍ 2നാണ് റാഗിങ് നടന്നത്. കോളജ് ഹോസ്റ്റലില്‍ വച്ചായിരുന്നു സംഭവം. ജൂനിയര്‍ വിദ്യാര്‍ഥികളെ വീട്ടില്‍ പോകാന്‍ അനുവദിക്കാതെ നഗ്നരാക്കി നിര്‍ത്തി വെള്ളമില്ലാത്ത തറയില്‍ നീന്തിച്ചെന്നും ഒറ്റക്കാലില്‍ നിര്‍ത്തിയെന്നുമായിരുന്നു പരാതി. അലമാരയ്ക്കുള്ളില്‍ കയറ്റിയിരുത്തി പാട്ടുപാടിച്ചു, നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ചു, തലയില്‍ വെള്ളം കോരി ഒഴിച്ചു എന്നിങ്ങനെയായിരുന്നു ആരോപണങ്ങള്‍.

പരിക്കേറ്റ ഇരിങ്ങാലക്കുട സ്വദേശി അവിനാശ് എന്ന വിദ്യാര്‍ഥിക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. വൃക്ക തകരാറിലായെന്നു കണ്ടെത്തിയതോടെ ഏറെ നാള്‍ ചികിത്സയില്‍ തുടര്‍ന്നു. പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴയില്‍നിന്ന് 50,000 രൂപ അവിനാശിന് നല്‍കാനാണ് ഉത്തരവ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img