റെയിന്‍ കോട്ടെന്ന് തെറ്റിദ്ധരിച്ച്‌ ആശുപത്രിയില്‍ നിന്ന് പിപിഇ കിറ്റ് മോഷ്ടിച്ചയാൾക്ക് കോവിഡ് പോസിറ്റീവ്

 

റെയിന്‍ കോട്ടെന്ന് തെറ്റിദ്ധരിച്ച്‌ ആശുപത്രിയില്‍ നിന്ന് പിപിഇ കിറ്റ് മോഷ്ടിച്ചയാൾക്ക് കോവിഡ് പോസിറ്റീവ്. മദ്യപിച്ച്‌ വീണ് പരിക്കു പറ്റിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നയാളാണ് പിപിഇ കിറ്റ് അടിച്ചു മാറ്റിയത്. ഇയാള്‍ക്ക് പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.

 

 

പച്ചക്കറി കച്ചവടക്കാരനായ ഇയാള്‍ കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ മദ്യപിച്ച്‌ ലക്കുകെട്ട് ഓടയില്‍ വീണ് പരുക്കേറ്റു. തുടര്‍ന്ന് ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ഇയാളെ നാഗ്പൂരിലെ മയോ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇയാള്‍ പിപിഇ കിറ്റ് അടിച്ചു മാറ്റിയത്.

 

 

ഇതിന് ശേഷം ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞത് 1000 രൂപയ്ക്ക് വാങ്ങിയ പുതിയ റെയിന്‍ കോട്ട് ആണെന്നാണ്. എന്നാല്‍ റെയിന്‍ കോട്ടല്ലെന്നും പിപിഇ കിറ്റ് ആണെന്നും മനസിലാക്കിയ ചിലര്‍ ഇക്കാര്യം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. പിന്നാലെ ഉദ്യോഗസ്ഥര്‍ എത്തി പിപിഇ കിറ്റ് പിടിച്ചെടുത്ത് കത്തിച്ചു കളഞ്ഞു.ചോദ്യം ചെയ്യലില്‍ പിപിഇ കിറ്റ് ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് ഇയാള്‍ പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക