വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു സ​ർ​ക്കാ​രി​ന് ഭ​ര​ണ​ത്തു​ട​ർ​ച്ച പ്ര​വ​ചി​ച്ച വാ​ർ​ത്താ ചാ​ന​ലു​ക​ളു​ടെ സ​ർ​വേ ഫ​ല​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു സ​ർ​ക്കാ​രി​ന് ഭ​ര​ണ​ത്തു​ട​ർ​ച്ച പ്ര​വ​ചി​ച്ച വാ​ർ​ത്താ ചാ​ന​ലു​ക​ളു​ടെ സ​ർ​വേ ഫ​ല​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്പോ​ൾ കാ​ണാ​മെ​ന്നും കോ​ൺ​ഗ്ര​സി​ന് ഭ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച പു​റ​ത്തു​വ​ന്ന ഏ​ഷ്യാ​നെ​റ്റ് സി ​ഫോ​ർ സ​ർ​വേ, 24 ന്യൂ​സ്-​കേ​ര​ള പോ​ൾ ട്രാ​ക്ക​ർ സ​ർ​വേ ഫ​ല​ങ്ങ​ളി​ലാ​ണ് നേ​രി​യ മു​ൻ​തൂ​ക്ക​ത്തോ​ടെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് ഭ​ര​ണ​ത്തു​ട​ർ​ച്ച ല​ഭി​ക്കു​മെ​ന്ന് പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്.

ഏ​ഷ്യാ​നെ​റ്റ് സി ​ഫോ​ർ സ​ർ​വേ​യി​ൽ 72-78 സീ​റ്റു​ക​ളും 41 ശ​ത​മാ​നം വോ​ട്ടു​മാ​യി എ​ൽ​ഡി​എ​ഫ് മു​ന്നി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​വ​ച​നം. യു​ഡി​എ​ഫി​ന് 59-65 സീ​റ്റു​ക​ളും 39 ശ​ത​മാ​നം വോ​ട്ടു​ക​ളും എ​ൻ​ഡി​എ​യ്ക്ക് 3-7 സീ​റ്റു​ക​ളും 18 ശ​ത​മാ​നം വോ​ട്ടും ല​ഭി​ക്കു​മെ​ന്നാ​ണ് സ​ർ​വേ ഫ​ലം.

തെ​ക്ക​ൻ കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും എ​ൽ​ഡി​എ​ഫി​ന് മേ​ൽ​ക്കൈ പ്ര​വ​ചി​ക്കു​ന്ന സ​ർ​വേ​യി​ൽ മ​ധ്യ​കേ​ര​ളം യു​ഡി​എ​ഫ് പി​ടി​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണ​മെ​ന്ന ചോ​ദ്യ​ത്തി​ന് 39 ശ​ത​മാ​നം പേ​രും പി​ന്തു​ണ​യ്ക്കു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​നെ​യാ​ണെ​ന്നും സ​ർ​വേ പ​റ​യു​ന്നു.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ഉ​മ്മ​ൻ​ചാ​ണ്ടി​ക്കു 18 ശ​ത​മാ​ന​വും ശ​ശി ത​രൂ​രി​ന് ഒ​ൻ​പ​തു ശ​ത​മാ​ന​വും ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ.​കെ ശൈ​ല​ജ, കെ. ​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്ക് ആ​റു ശ​ത​മാ​ന​വും പി​ന്തു​ണ ല​ഭി​ച്ചു.

 

24 ന്യൂ​സ് പു​റ​ത്തു​വി​ട്ട കേ​ര​ള പോ​ൾ​ട്രാ​ക്ക​ർ സ​ർ​വേ ഫ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് 68 മു​ത​ൽ 78 വ​രെ സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

യു​ഡി​എ​ഫി​ന് 62-72 ഉം ​എ​ൻ​ഡി​എ​യ്ക്ക് 1-2 സീ​റ്റു​ക​ളു​മാ​ണ് പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്. എ​ൽ​ഡി​എ​ഫി​ന് 42.38 ശ​ത​മാ​ന​വും യു​ഡി​എ​ഫി​ന് 40.72 ശ​ത​മാ​ന​വും എ​ൻ​ഡി​എ​യ്ക്ക് 16.9 ശ​ത​മാ​ന​വും വോ​ട്ടു ല​ഭി​ക്കു​മെ​ന്നാ​ണ് സ​ർ​വേ പ​റ​യു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണ​മെ​ന്ന ചോ​ദ്യ​ത്തി​ന് 30 ശ​ത​മാ​നം പേ​രും പി​ണ​റാ​യി വി​ജ​യ​ൻ എ​ന്നാ​ണ് ഉ​ത്ത​രം ന​ൽ​കി​യ​തെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി​യെ 22 ശ​ത​മാ​നം പേ​രും ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ 18 ശ​ത​മാ​നം പേ​രും കെ.​കെ. ശൈ​ല​ജ​യെ 11 ശ​ത​മാ​നം പേ​രും കെ. ​സു​രേ​ന്ദ്ര​നെ ഒ​ൻ​പ​ത് ശ​ത​മാ​നം പേ​രും പി​ന്തു​ണ​ച്ച​താ​യും സ​ർ​വേ ഫ​ല​ത്തി​ൽ പ​റ​യു​ന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക