കുത്തനെ കൂട്ടി മൊബൈൽ ചാർജുകൾ,എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാന്‍ നിരക്കുകളില്‍ വോഡഫോണ്‍ ഐഡിയ (വി)യും വലിയ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.

എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാന്‍ നിരക്കുകളില്‍ വോഡഫോണ്‍ ഐഡിയ (വി)യും വലിയ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.

നവംബര്‍ 25 മുതല്‍ വീയുടെ നിരക്കില്‍ മാറ്റം വരും. എയര്‍ടെല്ലിന്‍റെ നിരക്ക് വര്‍ദ്ധനയുടെ അത്രയും വര്‍ദ്ധനവ് ചില പ്ലാനുകളില്‍ വി നടത്തിയിട്ടില്ല. എന്നാല്‍ ചില പ്ലാനുകള്‍ ഇരുകമ്ബനികളുടേതും സമാനവുമാണ്.

ഏറ്റവും കുറഞ്ഞ നിരക്കായ 79ന്‍റെ പ്ലാനിന്​ ഇനി 99 രൂപ നല്‍കേണ്ടിവരും. 28 ദിവസത്തെ ലിമിറ്റഡ്​ ലോക്കല്‍ എസ്​.ടി.ഡി കോളും 200 എം.ബി ഡേറ്റയുമാണ്​ പ്ലാനിന്​ നല്‍കുക. 2399 രൂപയുടെ ഏറ്റവും ഉയര്‍ന്ന പ്ലാനിന്​ ഇനി 2899 രൂപ നല്‍കേണ്ടിവരും. ഡേറ്റ​​ ടോപ്​ അപ്​ പ്ലാനിന്‍റെയും നിരക്കുകള്‍ വര്‍ധിപ്പിച്ചു. 67 രൂപ വരെയാണ് ഏറ്റവും ഉയര്‍ന്ന​ വര്‍ധന.

ഇതോടെ 48 രൂപയുടെ പ്ലാന്‍ 58 രൂപയാകും. 351 രൂപയുടെ പ്ലാനിന്​ നവംബര്‍ 25 മുതല്‍ 418 രൂപയും നല്‍കേണ്ടിവരും. അതേസമയം എയര്‍ടെല്‍ വരിക്കാരുടെ ജനപ്രിയ പ്രതിമാസ പ്ലാനുകള്‍ക്ക് പുതുക്കിയ നിരക്ക് പ്രകാരം കുറഞ്ഞത് 50 രൂപ എങ്കിലും അധികം നല്‍കേണ്ടി വരും. ഏറെ ആളുകള്‍ ഉപയോഗിച്ചിരുന്ന, 56 ദിവസത്തെയും 84 ദിവസത്തെയും വാലിഡിറ്റിയുള്ള പ്ലാനുകള്‍ക്ക് പുതുക്കിയ നിരക്ക് പ്രകാരം യഥാക്രമം 479 രൂപയും 455 രൂപയും നല്‍കേണ്ടി വരും. നേരത്തെ അത് യഥാക്രമം 399 രൂപയും 449 രൂപയുമായിരുന്നു.

തിങ്കളാഴ്ചയാണ് എയര്‍ടെല്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത്. ഏറ്റവും കുറഞ്ഞ പ്ലാനായ 79 രൂപയുടെ പ്ലാനിന് 99 രൂപയാകും. 298 രൂപയുടെ പ്ലാനിന് 359 രൂപ നല്‍കേണ്ടിവരും എയര്‍ടെല്‍ ഉപയോക്താക്കള്‍. 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 479 രൂപയായി ഉയര്‍ത്തി, 2,498 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇനി 2999 രൂപയായി ഉയര്‍ത്തി. ടോപ്പ്-അപ്പ് പ്ലാനുകള്‍ക്കും നിരക്ക് വര്‍ദ്ധിപ്പിച്ചു, 48 രൂപ വിലയുള്ള ഡേറ്റ ടോപ്പ്-അപ്പ് പ്ലാന്‍ 58 രൂപയ്ക്കും 98 രൂപയുടെ പ്ലാന്‍ 118 രൂപയ്ക്കും 251 രൂപ വിലയുള്ള ഡേറ്റ ടോപ്പ്-അപ്പ് പ്ലാന്‍ 301 രൂപയ്ക്കുമായിരിക്കും ഇനി ലഭിക്കുക. പ്ലാനുകളില്‍ യഥാക്രമം 3 ജിബി ഡേറ്റ, 12 ജിബി ഡേറ്റ, 50 ജിബി ഡേറ്റ എന്നിവ ലഭിക്കും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക