തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ടിക് ടോക്, റീല്‍സ് താരം വിനീത് നിരവധി യുവതികളെ വലയിലാക്കിയതായി സംശയം.
ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ സോഷ്യല്‍മീഡിയയില്‍ പ്രശസ്തനായ ഇയാള്‍ തന്റെ പ്രശസ്തി സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിനായി ഉപയോഗിച്ചെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. കള്ളങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിച്ച് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഇയാള്‍ ഇവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഇവരുമൊത്തുള്ള സ്വകാര്യ ചാറ്റുകള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയാണ് വിനീത്. ഇയാളുടെ ഫോണ്‍ പരിശോധിച്ച പൊലീസ് സംഘത്തിന് ഒട്ടേറെ സ്ത്രീകള്‍ വിനീതിന്റെ വലയില്‍ കുടുങ്ങിയതായി വ്യക്തമായി.
നേരത്തെ പൊലീസിലായിരുന്നു ജോലിയെന്നും ആരോഗ്യപ്രശ്നങ്ങളാല്‍ രാജിവെച്ചെന്നുമാണ് ഇയാള്‍ യുവതികളെ വിശ്വസിപ്പിച്ചിരുന്നത്. ഇപ്പൊള്‍ ഒരു പ്രമുഖ ചാനലില്‍ വീഡിയോ എഡിറ്ററായി ജോലി ചെയ്യുന്നുവെന്നും ഇയാള്‍ വിശ്വസിപ്പിച്ചു. എന്നാല്‍, ഇയാള്‍ക്ക് ജോലിയില്ലെന്നും ഇയാള്‍ക്കെതികെ കണ്‍ടോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ മോഷണക്കേസും കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസും ഉള്ളതായി പൊലീസ് പറഞ്ഞു. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയാണ് ഇയാള്‍ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത്. വിദ്യാര്‍ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ ഇയാളുടെ കെണിയിലകപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ വീഡിയോകള്‍ എങ്ങനെ മെച്ചപ്പെടുത്താം ഫോളോവേഴ്സിന്റെ എണ്ണം എങ്ങനെ കൂട്ടാം തുടങ്ങിയ ടിപസ് നല്‍കി അടുപ്പം സ്ഥാപിക്കും. പിന്നീട് സെക്സ്ചാറ്റിലേക്കും വീഡിയോകോളിലേക്കും കടക്കും. നിരവധി ആരാധകരുള്ള വീനീതിനൊപ്പം സമയം ചെലവിടാന്‍ വിദേശത്തു നിന്ന് പോലും സ്ത്രീകള്‍ അടക്കമുള്ള ആളുകള്‍ എത്താറുണ്ട്
ടിക് ടോകില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്താണ് ഇയാള്‍ തുടങ്ങുന്നത്. ടിക് ടോക് നിരോധിച്ചതോടെ ഇന്‍സ്റ്റഗ്രാമില്‍ സജീവമായി. റീല്‍സ് വീഡിയകളിലൂടെ വലിയ ആരാധകരെയുണ്ടാക്കി. വീട്ടമ്മമാരെയും പെണ്‍കുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനുള്ള ടിപ്സ് നല്‍കി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇയാളുടെ പ്രധാന രീതി. സ്വകാര്യ വിഡിയോകോളുകള്‍ സ്നാപ് ചാറ്റ് ഉപയോഗിച്ച് റിക്കോര്‍ഡ് ചെയ്താണ് ഭീഷണി തുടങ്ങുന്നത്.
ഇപ്പോള്‍ പരാതിപ്പെട്ട പെണ്‍കുട്ടിയില്‍ നിന്ന് ഭീഷണിപ്പെടുത്തി 20,000 രൂപയും തട്ടിയെടുത്തെന്ന് പറയുന്നു. ഭീഷണി തുടര്‍ന്നതോടെ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വൈദ്യ പരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. സംഭവം അറിഞ്ഞശേഷം അക്കൗണ്ടുകള്‍ ഡീ ആക്ടിവേറ്റ് ചെയ്ത് മുങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് കിളിമാനൂരിലെ ഒരു ബാറില്‍ വച്ച് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ വിനീത് കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറയുന്നു.
ടിക്ടോക്കില്‍ ഫില്‍ട്ടറിട്ട്, മീശപിരിച്ചാണ് തുടക്കം. ടിക് ടോക് നിരോധിച്ചതോടെ മറ്റിടങ്ങളിലേക്ക് ചേക്കേറി. ഇന്റ്റാഗ്രാമില്‍ വിനീത്കുമാര്‍, വിനീത് ഒഫീഷ്യല്‍, വിനീത് ഫ്ലവേഴ്സ് തുടങ്ങി നിരവധി അക്കൗണ്ടുകളിലായി പതിനായിക്കണക്കിന് ഫോളോവേഴ്സുണ്ട്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പണാപഹരണ പരാതിയില്‍ അന്വേഷണം തുടരുകയാണ്.