പ്രസവിച്ചയുടന്‍ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനു രക്ഷയായത് പ്രസവിച്ചു കിടന്ന നായ.

വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിന്(New born baby) രക്ഷയായി പ്രസവിച്ച്‌ കിടന്ന നായ(Dog). തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം മനുഷ്യക്കുഞ്ഞിനും കാവലായി അമ്മ നായ.

ഛത്തിസ്ഗണ്ഡിലെ മുങ്കേലി ജില്ലയിലാണ് സംഭവം. രാവിലെ കുഞ്ഞിന്റെ കരച്ചില്‍കേട്ട് എത്തിയ ഗ്രാമീണരാണ് സംഭവം അറിയുന്നത്. പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

നായക്കുട്ടികളുടെ കൂടെയായിരുന്ന കുഞ്ഞിനെ അമ്മനായയാണ് സംരക്ഷിച്ചതെന്നും കുട്ടിയെ പരിക്കുകളൊന്നുമില്ലാതെയാണ് കണ്ടെത്തിയതെന്നും നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ബാലവകാശ കമ്മീഷന്‍ സ്ഥലത്തെത്തി ആശുപത്രിയില്‍ കൊണ്ടുപോയ ശേഷം കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തി. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള നടപടിയും ആരംഭിച്ചു. എന്നാല്‍ മാതാപിതാക്കളെ കണ്ടെത്തിയാലും കുട്ടിയെ ഇവര്‍ക്ക് വിട്ടുനല്‍കില്ല. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക