യുവാവ് വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ പ്രതികരണവുമായി നടി അഹാന കൃഷ്ണ.

യുവാവ് വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ പ്രതികരണവുമായി നടി അഹാന കൃഷ്ണ. വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി വന്നയാള്‍ തന്നെ വിവാഹം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടതെന്നും വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമിച്ചുവെന്നും അഹാന പറഞ്ഞു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം രാത്രി തന്റെ വീട്ടില്‍ സംഭവിച്ച കാര്യത്തെ കുറിച്ച്‌ നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. ഒരാള്‍ രാത്രി പത്ത് മണിക്ക് ഗേറ്റ് ചാടികടന്ന് വീട്ടിലേക്ക് വന്നു. തന്റെ ആരാധകനാണെന്നും കാണാന്‍ വന്നതാണെന്നുമാണ് അയാള്‍ പറഞ്ഞത്. പക്ഷേ ഞങ്ങള്‍ ഗേറ്റ് തുറക്കില്ലെന്ന് പറഞ്ഞിട്ടും അയാള്‍ ചാടി കടന്നുവന്നു. നല്ലകാര്യത്തിന് വന്നതല്ലെന്നും അതിനുപിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടായിരിക്കാമെന്നും അഹാന പറഞ്ഞു.

‘ഞങ്ങള്‍ ഗേറ്റ് പൂട്ടിയിരുന്നു, അയാള്‍ ഗേറ്റ് ചാടികടന്ന് വരാന്തയിലെത്തി മൊബൈലില്‍ പാട്ടുകള്‍ ഉച്ചത്തില്‍ വച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊലീസില്‍ അറിയിച്ചു, അവര്‍ 15 മിനിറ്റിനകം സ്ഥലത്തെത്തി. അയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി, എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമെന്നാണ് അയാള്‍ പൊലീസുകാരോട് പറഞ്ഞതായി അവര്‍ പറഞ്ഞു. വേറെയൊന്നും സംഭവിക്കാതിരുന്നതിന് ദൈവത്തോട് നന്ദി പറയുന്നു.’

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക