കോവിഡ്  ബാധിച്ച് ചികിത്സയിലുള്ള ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം

 

ചെന്നൈ: കോവിഡ്  ബാധിച്ച് ചികിത്സയിലുള്ള ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിലാണ് എസ് പി ബി ചികിത്സയിലുള്ളത്.

കഴിഞ്ഞ ദിവസം രാത്രി എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില വഷളാവുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ പറയുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. തനിക്ക് നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും, ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്നും മടങ്ങാന്‍ സാധിക്കുമെന്നും സൂചിപ്പിക്കുന്ന ഫേസ്ബുക്ക് ലൈവ് വീഡിയോ അദ്ദേഹം പങ്കുവെച്ചിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക