സംസ്ഥാനത്തെ സ്കൂളുകള്‍ അടയ്ക്കാന്‍ തീരുമാനം.
കൊവിഡ്, ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ അടയ്ക്കാന്‍ തീരുമാനം. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളാണ് അടക്കുന്നത്. ഇവര്‍ക്ക് ഓണ്‍ലൈനിലൂടെയായിരിക്കും ക്ലാസുകള്‍ നടത്തുക. ഈ മാസം 21 മുതലാണ് സ്കൂളുകള്‍ അടക്കുക.
എന്നാൽ പത്താം ക്ലാസ് മുതൽ പ്ലസ് ടു വരേയുള്ള ക്ലാസ്സുകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സ്കൂൾ അടച്ചിടാൻ സർക്കാർ വീണ്ടും തീരുമാനിച്ചിരിക്കുന്നത്.
ഈ മാസം 21 മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. 10,11,12 ക്ലാസുകള്‍ മാത്രമായിരിക്കും ക്ലാസുകള്‍ നടക്കുക. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഗണിച്ചാണ് ചെറിയ ക്ലാസുകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ പഠനം തുടരാനുള്ള തീരുമാനം.
15 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് വിതരണം രാജ്യത്ത് ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് ഒരാഴ്ചക്കുള്ളില്‍ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. സ്കൂളുകള്‍ അടക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. അവലോകന യോഗത്തില്‍ വിദഗ്ധരുടെ നിര്‍ദേശ പ്രകാരം തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു