സൗരക്കാറ്റ് ഇന്ന് ഭൂമി തൊടും.മണിക്കൂറിൽ 16 ലക്ഷം കിമി വേഗത്തിൽ വരുന്ന സൗരക്കാറ്റ് വൈദ്യുത ബന്ധം,മൊബൈൽ സിഗ്നൽ , ജിപിഎസ് , സാറ്റലൈറ്റ് ടിവി അടക്കമുള്ളഉപകരണങ്ങളുടെ പ്രവർത്തനത്തെ തടസപ്പെടുത്തിയേക്കാം.

സൗരക്കാറ്റ് ഇന്ന് ഭൂമി തൊടും. ഇന്നോ, നാളെയോ, മറ്റന്നാളോ ഭൂമിയിലെത്തുമെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മണിക്കൂറിൽ 16 ലക്ഷം കിമി വേഗത്തിൽ വരുന്ന സൗരക്കാറ്റ് വൈദ്യുത ബന്ധം,മൊബൈൽ സിഗ്നൽ , ജിപിഎസ് , സാറ്റലൈറ്റ് ടിവി അടക്കമുള്ള വിവരസാങ്കേതിക വിദ്യ/ഉപകരണങ്ങളുടെ പ്രവർത്തനത്തെ തടസപ്പെടുത്തിയേക്കാമെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എന്താണ് സൗരക്കാറ്റ് ?

സൂര്യന്റെ ഏറ്റവും പുറമെയുള്ള പ്രതലത്തിൽ നിന്ന് പ്ലാസ്മ പുറത്തേക്ക് വികസിക്കുമ്പോൾ (outward expansion of plasma) ഭൂമിയുടെ ചുറ്റുമുള്ള ശൂന്യാകാശത്തിലേക്ക് വരുന്ന ശക്തമായ ഊർജമാണ് സോളാർ സ്‌റ്റോം/ജിയോമാഗ്നെറ്റിക് സ്‌റ്റോം അഥവാ സൗരക്കാറ്റ്.

ഭൂമിയെ ബാധിക്കുന്നതെങ്ങനെ ?

വൈദ്യുത ബന്ധം, മൊബൈൽ സിഗ്നൽ, ജിപിഎസ് , സാറ്റലൈറ്റ് ടിവി അടക്കമുള്ള വിവരസാങ്കേതിക വിദ്യ/ഉപകരണങ്ങളുടെ പ്രവർത്തനത്തെ തടസപ്പെടുത്തിയേക്കാമെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഭൂമിക്ക് ചുറ്റുമുള്ള കാന്തിക വലയത്തിന് ഒരു പരിധി വരെ ഇത് ചെറുക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

കാണാൻ സാധിക്കുമോ ?

നോർത്ത് പോൾ, സൗത്ത് പോൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് സോളാർ സ്‌റ്റോമിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രത്യേക തരം വെളിച്ച വിസ്മയം കാണാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.

ഇതിന് മുൻപ് ഉണ്ടായ സോളാർ സ്‌റ്റോം

1989 മാർച്ചിൽ സോളാർ സ്‌റ്റോം അഥവാ സൗരക്കാറ്റ് വന്നിട്ടുണ്ട്. അന്ന് കാനഡയിലെ വൈദ്യുത വിതരണം 9 മണിക്കൂർ തകരാറിലായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രചരിക്കുന്ന ഒരു വാര്‍ത്ത “സൗരകൊടുങ്കാറ്റ്” വരുന്നു മൊബൈല്‍ സിഗ്നലുകളും കൊടുങ്കാറ്റ് വരുന്നുവെന്നുമാണ്. ഇന്ത്യന്‍ മാധ്യമങ്ങളിലാണ് ഈ വാര്‍ത്ത കൂടുതലായി പ്രത്യക്ഷപ്പെട്ടത്. ഡെയ്ലി എക്സ്പ്രസ് എന്ന ഇംഗ്ലീഷ് സൈറ്റിനെയാണ് പൊതുവില്‍ ഈ വാര്‍ത്തകള്‍ എല്ലാം ഉദ്ധരിച്ചിരിക്കുന്നത്.

ഇതിന് പുറമേ ലോകത്തിലെ ഒരു ബഹിരാകാശ ഏജന്‍സിയും, നാസ അടക്കം വലിയൊരു പ്രശ്നമായി കഴിഞ്ഞ ദിവസങ്ങളില്‍ ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു തരത്തിലുള്ള അലെര്‍ട്ടുകളും ഇത് സംബന്ധിച്ച് പൊതു ഇടങ്ങളില്‍ ലഭ്യമല്ലെന്നും കാണാം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക