Thursday, March 30, 2023

ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞു മടങ്ങിയ യുവതിയെ കടന്നു പിടിച്ചു; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കൊട്ടാരക്കര : ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞു മടങ്ങിയ യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കൊട്ടാരക്കര സിപിഎം കുളക്കട ലോക്കല്‍ കമ്മറ്റി അംഗം കൂടിയായ പൂവറ്റൂര്‍ സ്വദേശി രാഹുല്‍ ആണ് അറസ്റ്റിലായത്. രാത്രി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ എത്തിയ രാഹുല്‍ ആദ്യം അശ്ലീലച്ചുവയോടെ സംസാരിച്ചു. പിന്നാലെ ഇയാള്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ ബൈക്കില്‍ കയറി രക്ഷപ്പെട്ട രാഹുലിനെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കൊട്ടാരക്കര പൊലീസാണ് പിടികൂടിയത്. ലൈംഗികാതിക്രമണ കേസില്‍ പിടിയിലായതിന് പിന്നാലെ രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സിപിഎം കൊട്ടാരക്കര ഏരിയ കമ്മറ്റി അറിയിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img