തൃശ്ശൂര്‍: യുവതിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് ജിം ട്രെയിനര്‍ പിടിയില്‍. പാലക്കല്‍ സ്വദേശിയായ അജ്മലിനെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ ഉടമസ്ഥതയിലുള്ള വടൂക്കര ഫോര്‍മല്‍ ഫിറ്റ്നസ് സെന്ററില്‍ കഴിഞ്ഞ മാസം നടന്ന സംഭവത്തിന്റെ പേരില്‍ യുവതി നല്‍കിയ പരാതിയിന്മേലായിരുന്നു അറസ്റ്റ്.കഴിഞ്ഞ മാസം 22-നായിരുന്ന കേസിനാസ്പദമായ സംഭവം. ജിമ്മില്‍ വ്യായാമം കഴിഞ്ഞ് സ്റ്റീം ബാത്ത് ചെയ്യുന്നതിനിടയിലാണ് പ്രതി കൃത്യം നിര്‍വഹിച്ചത്. യുവതി ബഹളം വെച്ച് പ്രതിരോധിച്ചതോടെ ഇയാള്‍ പിന്മാറി. സംഭവത്തെത്തുടര്‍ന്ന് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മറ്റൊരു ബലാത്സംഗക്കേസ് നിലവിലുള്ളതായാണ് പൊലീസ് അറിയിക്കുന്നത്.