ശബരിമല മേല്‍ശാന്തി വി. കെ. ജയരാജ് പോറ്റി, മാളികപ്പുറത്ത്‌ രജികുമാര്‍ എം.എന്‍.

വി. കെ. ജയരാജ് പോറ്റി ശബരിമലയിലെ പുതിയ മേൽശാന്തി. കൊടുങ്ങല്ലൂർ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ് ഇദ്ദേഹം. പന്തളം കൊട്ടാരത്തിലെ കൗശിക് കെ.വർമയാണ് നറുക്കെടുത്തത്. അങ്കമാലി സ്വദേശി രജികുമാർ എം.എൻ.(ജനാർദനൻ നമ്പൂതിരി)യെ മാളികപ്പുറം

മേൽശാന്തിയായും തെരെഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയെ ഋഷികേശ് കെ.വർമയാണ് നറുക്കെടുത്തത്. സന്നിധാനത്തേക്ക് ഒമ്പതും മാളികപ്പുറത്തേക്ക് പത്തും പേരുകളാണ് ഉണ്ടായിരുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, അംഗങ്ങളായ എൻ. വിജയകുമാർ, കെ. എസ്. രവി, ശബരിമല സെപ്ഷ്യൽ കമ്മിഷണർ മനോജ്, ദേവസ്വം കമ്മീഷണർ ബി. എസ്. തിരുമേനി, ഹൈക്കോടതി നിരീക്ഷകൻ ജസ്റ്റിസ് കെ. പദ്മനാഭൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക