Wednesday, March 22, 2023

ഇവിടെ പൊട്ടിച്ചത് ഒരു വലിയ വിഷ ബോംബാണ്, ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു; ഷിബു ജി സുശീലന്‍

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് എട്ടാം ദിവസവും ശ്വാസം മുട്ടുകയാണ് കൊച്ചി.

ഇതിനോടകം നിരവധി പേരാണ് ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. തീപിടിത്തത്തിന് കാരണക്കാരായവരെ ജാമ്യം കൊടുക്കാതെ ജയിലില്‍ അടയ്ക്കണമെന്ന് പറയുകയാണ് നിര്‍മാതാവ് ഷിബു ജി സുശീലന്‍. കേരളത്തിലെ ഹിരോഷിമ -നാഗസാക്കിയിലേക്ക് ബഹുമാനപ്പെട്ട പുതിയ കലക്ടര്‍ക്ക് സ്വാഗതം എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിച്ചത്. ഇവിടെ ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുകയാണെന്നും കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ ഒരു പോലെ രോഗത്തിന് അടിമ ആകുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ഷിബു ജി. സുശീലന്റെ കുറിപ്പ് വായിക്കാം

പുകയുന്ന കേരളത്തിലെ ഹിരോഷിമ -നാഗസാക്കിയിലേക്ക് ബഹുമാനപ്പെട്ട പുതിയ കലക്ടര്‍ക്ക് സ്വാഗതം. “ഇവിടെ പൊട്ടിച്ചത് ഒരു വലിയ വിഷ ബോംബാണ്”..ഇവര്‍ ഇവിടെ ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുകയാണ്. കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ ഒരു പോലെ രോഗത്തിന് അടിമ ആകുന്ന അവസ്ഥ. ഈ രോഗം എന്ന് തീരും. അറിയില്ല. ചിലപ്പോള്‍ മരണം വരെ കൂടെ ഉണ്ടാകും…

ഒരാളുടെ മുഖത്തേക്ക് ശ്വാസം മുട്ടിക്കുന്ന ഒരു സ്പ്രേ അടിച്ചാല്‍..ആ വ്യക്തിക്ക് എതിരെ പൊലീസ് കേസ് എടുക്കും. പ്രതിയെ കോടതി ശിക്ഷിക്കും. അങ്ങനെ അല്ലെ നിയമം. അപ്പോള്‍ ഇതിന് കാരണമായവര്‍ക്ക് എന്താ ശിക്ഷ?

ഞാനും എന്റെ കുടുംബവും അടങ്ങുന്ന കൊച്ചിയിലെ നിവാസികള്‍ ഇപ്പോള്‍ ഈ വിഷമാണ് ഉറക്കത്തിലും ശ്വസിക്കുന്നത്. കൊച്ചിയില്‍ ഇനി ജനിക്കുന്ന കുട്ടികള്‍ക്ക് പോലും ഈ വിഷവായുവിന്റ ആഫ്റ്റര്‍ എഫക്‌ട് ഉണ്ടാകും. അപ്പോള്‍ ഇത്രയും ജനങ്ങളെ ശ്വാസം മുട്ടിച്ച്‌ കൊല്ലാന്‍ ശ്രമിച്ചവരെ എന്താ ചെയേണ്ടത്. ശിക്ഷ കൊടുക്കണ്ടേ. ബഹുനപ്പെട്ട ഹൈക്കോടതി ഇടപെടുക..

ഇങ്ങനെ ഒരു വിഷ ബോംബ് നല്‍കി കൊച്ചിയെ ഈ അവസ്ഥയിലേക്ക് കൊണ്ട് വന്നവര്‍ ഏതു രാഷ്ട്രീയക്കാരായാലും, സര്‍ക്കാര്‍ ജീവനക്കാരായാലും ജാമ്യം കൊടുക്കാതെ ഒരു വര്‍ഷമെങ്കിലും ജയിലില്‍ ഇടുക.. അല്ലെങ്കില്‍..ഇത് ഇവിടെ ഇനിയും… ആവര്‍ത്തിക്കും..കലക്ടര്‍ സാറേ ഇരിക്കുന്ന സമയം ജനങ്ങള്‍ക്ക് വേണ്ടി നല്ലത് ചെയ്യുക..ജീവിക്കാന്‍ നല്ല ശ്വാസവായുവെങ്കിലും തരൂ..പ്ലീസ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img