ശിവശങ്കർ എൻഐഎ ഓഫീസിൽ; സ്വപ്‌നയ്‌ക്കൊപ്പം ചോദ്യം ചെയ്യും

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്യു​ന്നു. കൊ​ച്ചി എ​ൻ​ഐ​എ ഓ​ഫീ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ന​ട​ക്കു​ന്ന​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ശി​വ​ശ​ങ്ക​റി​നെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്യു​ന്ന​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​ന്‍റെ ഫോ​ണി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ. സ്വ​പ്ന ഡി​ലീ​റ്റ് ചെ​യ്ത ചാ​റ്റ് വി​വ​ര​ങ്ങ​ൾ എ​ൻ​ഐ​എ വീ​ണ്ടെ​ടു​ത്തി​രു​ന്നു.  സ്വപ്‌ന സുരേഷിന്റെ ഒപ്പമിരുത്തിയും ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി സ്വ​പ്ന എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ലാ​ണ്.

 

കഴിഞ്ഞ ദിവസമാണ് സ്വപ്ന സുരേഷിനെ വെള്ളിയാഴ്ച വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടത്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യണമെന്ന എൻഐഎയുടെ ആവശ്യ പ്രകാരമാണ് കോടതി നടപടി. സ്വർണ കടത്തിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതി സന്ദീപിന് കോടതി സ്വഭാവിക ജാമ്യം അനുവദിച്ചിരുന്നു. സ്വർണ കടത്ത് കേസിലെ പ്രതികൾ ബിനാമികൾ എന്ന വിലയിരുത്തലിൽ ആണ് ആദായ നികുതി വകുപ്പ്. പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ ആദായ നികുതി വകുപ്പിന് കോടതി അനുമതി നൽകിയിരുന്നു.

 

കേസിൽ കോഫേപോസ ചുമത്തുന്നതിൽ ആശയക്കുഴപ്പമുണ്ട്. കോഫേപോസ ചുമത്തിയാലും സാങ്കേതികമായി നിലനിൽക്കില്ലെന്ന് കസ്റ്റംസിന് നിയമോപദേശം ലഭിച്ചു. പ്രതികൾ പുറത്തു പോയി കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത് തടയാനാണ് കോഫേപോസ ചുമത്തുന്നത്. എന്നാൽ യുഎപിഎ ചുമത്തിയ സാഹചര്യത്തിൽ പ്രതികൾ പുറത്തുപോകില്ലെന്നത് സ്റ്റിയറിംഗ് കമ്മിറ്റി പരിഗണിച്ചേക്കും.

 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക