നമുക്ക് പഠിക്കാം, നന്മയുടെ പാഠം സൗഹൃദകൂട്ടായ്മ ജനുവരി 30ന്

മൂവാറ്റുപുഴ : സോഷ്യല്‍ ജസ്റ്റീസ് ഫോറം ജനുവരി 30 ശനിയാഴ്ച രാവിലെ 10ന് മൂവാറ്റുപുഴ കെ. എം. എല്‍. പി. സ്‌കൂള്‍ ഹാളില്‍ വച്ച് സംഘടിപ്പിക്കുന്ന ‘നമുക്ക് പഠിക്കാം, നന്മയുടെ പാഠം’ സൗഹൃദ കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് കെ. എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ സെക്രട്ടറി പി. ജി. ബീനാകുമാരി അദ്ധ്യക്ഷത വഹിക്കും. മികച്ച സാമൂഹിക പ്രവര്‍ത്തനത്തിന് സോഷ്യല്‍ ജസ്റ്റീസ് ഫോറം ഏര്‍പ്പെടുത്തിയ മഹാത്മാസ്മൃതി പുരസ്‌ക്കാരത്തിന് അര്‍ഹയായ മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍ ജോയ്‌സ് മേരി ആന്റണിക്ക് സമ്മേളനത്തില്‍ വച്ച് അവാര്‍ഡ് നല്‍കും. പ്രതിഭാ സംഗമം മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി. പി. എല്‍ദോസ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി ജോയിസ് ആരോഗ്യ പ്രവര്‍ത്തകരെയും സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. മര്‍ക്കോസ് അദ്ധ്യാപകരേയും ആദരിക്കും. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം. കെ. മുഹമ്മദ് സ്വാഗതവും മേഖലാ പ്രസിഡന്റ് സരിതാ ബൈജു കൃതജ്ഞതയും രേഖപ്പെടുത്തും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക