ജനങ്ങളുടെ വികാരങ്ങളെ ചൂഷണം ചെയ്ത് വാട്സ്ആപ്പ്, ഫേസ്ബുക്ക് മുതലായ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകൾ കൂടുന്നു, കരുതിയിരിക്കുക

സാമൂഹിക മാധ്യമങ്ങളിൽ തട്ടിപ്പ് അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പല വികാരങ്ങളെ ചൂഷണം ചെയ്തുകൊണ്ട് പണം തട്ടുക എന്നതാണ് സാമൂഹിക മാധ്യമങ്ങളുടെ ലക്ഷ്യം. തട്ടിപ്പിനായി വീഡിയോ കോളുകൾ , മെസ്സേജുകൾ പോലുള്ള അനവധി മാർഗ്ഗങ്ങൾ ഇതിനായി ഉപയോഗിക്കുന്നു. പുതിയ രൂപത്തിലും ഭാവത്തിലും ആണ് ജനങ്ങളെ പറ്റിക്കുന്നത്. ഉന്നതരുടെ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പണം തട്ടുന്നത് പോലും സജീവമാണ്. സമൂഹത്തിലെ ഭൂരിഭാഗം ജനങ്ങളും ഇതിൽ പറ്റിക്കപ്പെട്ടുണ്ട്. നിരവധി പേർക്ക് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മാനഹാരി ഭയന്നാണ് പലരും പുറത്തു പറയാത്തത്. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, പോലുള്ള ആപ്പുകളുടെ സഹായത്തോടുകൂടി ലഹരി വസ്തുക്കൾ പോലും വിൽക്കപ്പെടുന്നു. ജനങ്ങൾക്ക് പരിചയമില്ലാത്ത നൂറുകണക്കിന് ആപ്പുകൾ പ്ലേ സ്റ്റോറിൽ സജീവമാണ്.പ്ലേസ്റ്റോർ പോലും ഇതിന് പിന്തുണ നൽകുന്ന രീതിയിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. തട്ടിപ്പിൻറെ മറ്റൊരു രീതിയാണ് വീഡിയോ കോളിംഗ്, ഇതിലൂടെ സൗഹൃദ മെസ്സേജ് അയക്കുകയും മെസേജുകളുടെ അത് അതിരുകടക്കുമ്പോൾ ആ അശ്ലീല മെസേജുകളും വീഡിയോ സ്കൂളുകളിലേക്കും ഈ സൗഹൃദം വഴിമാറുന്നു. ഇതിൻറെ വലയിൽ വീണു കഴിഞ്ഞാൽ അവർ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്നു.എല്ലാത്തിൻറെയും ലക്ഷ്യം പണം തന്നെയാണ്. അതിനായി അവർ എടുക്കുന്ന മാർഗ്ഗം ജനങ്ങളുടെ വികാരങ്ങൾ ആണെന്ന് മാത്രം. ഈ കോവിഡ് കാലഘട്ടത്തിൽ ഒരുപാട് ജനസമൂഹങ്ങൾ വീട്ടിൽഇരിക്കുന്നത് മനസ്സിലാക്കിക്കൊണ്ട് ഈ സംഘങ്ങൾ ജനങ്ങളുടെ അറിവില്ലായ്മവയെ ചൂഷണം ചെയ്യുന്നത് ചാരിറ്റിയുടെ മറവിൽ പോലുമാണ്.

 

ചാറ്റിംഗിലൂടെയാണ് തട്ടിപ്പ് സംഘങ്ങൾ പണം തട്ടുന്നത്.ഹണി ട്രാപ്പ് പോലുള്ളവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.ജനങ്ങളെ തട്ടിപ്പിന് ഇരയാക്കാൻ വേണ്ടിയുള്ള കെണികൾ ആണെന്ന് നാമറിയാതെ പോകുന്നു.

 

തട്ടിപ്പിൻറെ മറ്റൊരു രീതിയാണ് വ്യാജ പ്രൊഫൈൽ തട്ടിപ്പ്.
വ്യാജ അക്കൗണ്ട് തുടങ്ങുന്നവർ യഥാർത്ഥ അക്കൗണ്ട്കാരുടെ സുഹൃത്തുക്കളുമായി സുഹൃത്ത് എന്ന വ്യാജേന ചാറ്റ് ചെയ്യുകയും. തട്ടിപ്പിനിരയായവർ അവരുടെ സുഹൃത്ത് അല്ല എന്ന് മനസ്സിലാകുമ്പോഴേക്കും അവരുടെ പണം നഷ്ടപ്പെട്ടിരിക്കും. ഇതിൻറെ മറ്റൊരു പകർപ്പാണ് വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് നമുക്ക് പരിചിതമല്ലാത്ത നമ്പരുകളിൽ നിന്നും സൗഹൃദ മെസ്സേജ് അയക്കുകയും അതിലൂടെ ചാരിറ്റി, ബിസിനസ് പോലുള്ള വിഷയങ്ങൾ പറഞ്ഞാണ് പണം അഭ്യർത്ഥിക്കുന്നത്.

 

സാമൂഹിക മാധ്യമം വളരെ ഉപകാരപ്രദമാണ് എന്നാൽ, അറിവില്ലായ്മയും വികാരങ്ങളുടെ അടിമത്തവും ആണ് മനുഷ്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നത്.

ലൈറ്റ് ലൈൻസ് ന്യൂസിനുവേണ്ടി :ലക്ഷ്മി പി. എസ് 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക