നി​യ​മ​സ​ഭാ സ്പീ​ക്ക​റു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​ന് വീ​ണ്ടും ക​സ്റ്റം​സി​ന്‍റെ നോ​ട്ടീ​സ്ഒ​രു അ​ന്വേ​ഷ​ണ​ത്തെ​യും നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് ത​ട​സ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് സ്പീ​ക്ക​ർ.പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ.

നി​യ​മ​സ​ഭാ സ്പീ​ക്ക​റു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​ന് വീ​ണ്ടും ക​സ്റ്റം​സി​ന്‍റെ നോ​ട്ടീ​സ്.

വീ​ട്ടി​ലെ വി​ലാ​സ​ത്തി​ലാ​ണ് പു​തി​യ നോ​ട്ടീ​സ് അ​യ​ച്ച​ത്. നേ​ര​ത്തെ ഓ​ഫീ​സ് വി​ലാ​സ​ത്തി​ലാ​യി​രു​ന്നു നോ​ട്ടീ​സ് അ​യ​ച്ച​ത്. ഡോ​ള​ര്‍​ക്ക​ട​ത്ത് കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​സി. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യെ ചോ​ദ്യം ചെ​യ്യാ​ൻ സ്പീ​ക്ക​റു​ടെ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് ക​സ്റ്റം​സ് നി​ല​പാ​ട്. കെ ​അ​യ്യ​പ്പ​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ മാ​ത്രം അ​നു​മ​തി മ​തി​യെ​ന്നു​മാ​ണ് ക​സ്റ്റം​സ് നി​ല​പാ​ട്.

ഒ​രു അ​ന്വേ​ഷ​ണ​ത്തെ​യും നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് ത​ട​സ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് സ്പീ​ക്ക​ർ.പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ.

ത​ന്‍റെ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യെ ചോ​ദ്യം ചെ​യ്യാ​ൻ ക​സ്റ്റം​സ് നോ​ട്ടീ​സ് ന​ൽ​കി​യ​ത് ച​ട്ട​പ്ര​കാ​ര​മ​ല്ലെ​ന്നും ച​ട്ട​പ്ര​കാ​രം ആ​യി​രി​ക്ക​ണ​മെ​ന്ന് അ​റി​യി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ച​ട്ടം 165 ന്‍റെ പ​രി​ര​ക്ഷ എം​എ​ൽ​എ​മാ​ർ​ക്ക് മാ​ത്ര​മ​ല്ല സ​ഭാ പ​രി​ധി​യി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ്പീ​ക്ക​റെ മാ​റ്റ​ണ​മെ​ന്ന പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ട ക​ത്തി​ൽ യു​ക്ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കും. മു​ൻ​പ് പ്ര​തി​പ​ക്ഷ ആ​വ​ശ്യം ത​ള്ളി​യ​ത് ന​ട​പ​ടി ച​ട്ട​പ്ര​കാ​രം അ​ല്ലാ​ത്ത​തി​നാ​ലാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക