ഏറെ നാളുകള്‍ക്ക് ശേഷം നടന്‍ ശ്രീനിവാസന്‍ വീണ്ടും പൊതുവേദിയില്‍. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മ ഷോയില്‍ അതിഥിയായി ശ്രീനിവാസന്‍ പങ്കെടുക്കുന്നതിന്റെ പ്രൊമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
നടന്‍്റെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുള്ളതായാണ് ആരാധകര്‍ ഇതിലൂടെ മനസിലാക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം താരത്തെ നേരില്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകരും സഹപ്രവര്‍ത്തകരും.
താരസംഘടനയായ അമ്മയുടെ ഫണ്ട് ശേഖരണാര്‍ത്ഥം നടത്തുന്ന പരിപാടിയുടെ പ്രൊമോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നോര്‍മല്‍ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ശ്രീനിവാസനെ മണിയന്‍ പിള്ള രാജു വേദിയിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത് വീഡിയോയില്‍ കാണാം. വേദിയില്‍ വെച്ച് തന്‍്റെ പ്രിയകൂട്ടുകാരന് മോഹന്‍ലാല്‍ ചുംബനം നല്‍കിയാണ് സ്വീകരിക്കുന്നത്. രമേശ് പിഷാരടി, ഹണി റോസ്, അജു വര്‍ഗ്ഗീസും അടക്കമുള്ള താരങ്ങളെല്ലാം ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്നുണ്ട്. സത്യന്‍ അന്തിക്കാട്, മോഹന്‍ലാല്‍, സിദ്ദിഖ് എന്നിവരാണ് വേദിയിലുള്ളത്.
ഇരുപതു ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം ഏപ്രില്‍ അവസാനത്തോടെയായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് എത്തിയത്. മാര്‍ച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രി വാസത്തിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.