വൈകിയെത്തിയെന്ന കാരണം പറഞ്ഞ് ഹോസ്റ്റലില്‍ കയറ്റാതിരുന്ന ബിരുദ വിദ്യാര്‍ഥിനിക്ക് തെരുവുനായയുടെ ആക്രമണം.
എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ വിദ്യാര്‍ഥിനിയാണ് ആക്രമണത്തിനിരയായത്. ഒരു മിനിറ്റ് മാത്രം വൈകിയെത്തിയെന്ന കാരണത്താലാണ് വാര്‍ഡന്‍ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാതിരുന്നതെന്നാണ് വിദ്യാര്‍ഥിനികളുടെ ആരോപണം. കെമിസ്ട്രി ഡിപ്പാര്‍ട്‌മെന്റില്‍ നടന്ന ഫെസ്റ്റിന് ശേഷം ഇന്നലെ വൈകിട്ട് 6.30ന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ എത്തിയത്. 6.31-ന് ഹോസ്റ്റലില്‍ എത്തിയെങ്കിലും വാര്‍ഡന്‍ തങ്ങളെ ഹോസ്റ്റലില്‍ പ്രവേശിപ്പിച്ചില്ലെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് ഹോസ്റ്റലിന് പുറത്തെ വരാന്തയില്‍ ഇരുന്ന വിദ്യാര്‍ഥിനികളില്‍ ഒരാളെ തെരുവുനായ ആക്രമിക്കുകയായിരുന്നു. നായ ആക്രമിച്ചിട്ടും വിദ്യാര്‍ഥിനിയെ സഹായിക്കാനോ ആശുപത്രിയിലെത്തിക്കാനോ വാര്‍ഡനോ ഹോസ്റ്റല്‍ ജീവനക്കാരോ തയ്യാറായില്ലെന്നും ഇവര്‍ ആരോപിച്ചു. പിന്നീട് നാട്ടുകാരും സഹപാഠികളും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോളജ് കവാടത്തിലും ഹോസ്റ്റലിന് മുന്നിലും വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയ. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.