കേരളത്തിലെ പ്രൊഫണൽ കലാകാരന്മാർ പ്രത്യക്ഷ സമരപരിപാടികളുമായി തെരുവിലേയ്ക്ക് സമര പ്രഖ്യാപന കൺവെൻഷൻ 30 ന് കൊല്ലത്ത്.

 

കോട്ടയം : കേരളത്തിൽ പ്രളയം മുതൽ കഴിഞ്ഞ 3 വർഷക്കാലമായി വലിയ പരിതാപകരമായ അവസ്ഥയിലാണ് പ്രൊഫഷണൽ കലാസമിതികളും അതുമായി ബന്ധപ്പെട്ടു നിൽക്കുന്ന അനേകം കലാപ്രവർത്തകരും .കോവിഡ് ആശങ്കകുറഞ്ഞ ഈ  സമയത്ത് വേദികൾക്കായി കാത്തിരിക്കുകയാണ്.കലാരംഗത്തോട് ഉള്ള ഈ അവഗണ

കലാരംഗത്തോടും കലാകാരൻന്മാരോടും ഉള്ള ഈ വേർതിരിവിൽ ഒറ്റക്കെട്ടായി പ്രതിഷേധം അറിയിക്കുന്നതിൻ്റെ ഭാഗമായി കേരളത്തിലെ മുഴുവൻ  കലാസമതികളും വലിയ ഒരു പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്  പ്രക്ഷോഭ പരിപാടിയുടെ  കാര്യങ്ങൾ വിശകലനം ചെയ്യുവാനും സമരമാർഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കുവാനും ആഗസ്റ്റ് 30ന് കൊല്ലം സോപാനം അഡിറ്റോറിയത്തിൽ കലാരംഗത്തെ മുഴുവൻ ആളുകളും ഒത്തുചേരുമെന്ന് കൺവീനർ വയക്കൽ മധു അറിയിച്ചു

സിനിമാശാലകൾ ഉൾപ്പെടെ ഉള്ള വിനോദ ഉപാധികൾ തുറന്ന് കൊടുത്തിട്ടും സ്റ്റേജ് കലാകാരൻന്മാരെ അവഗണിക്കുന്ന പ്രവണ കലാ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ഉടൻ തന്നെ ഇതിന് ശാശ്വശ പരിഹാരം ഉണ്ടാകണം എന്നും മധു പറഞ്ഞു

കേരളത്തിലെ മുഖ്യമന്ത്രി, സാംസ്കാരിക വകുപ്പ് മന്ത്രി ഉൾപ്പെടെയള്ളവർക്കും അനേകം നേതാക്കൾക്കും വിവിധ സംഘടനകൾ മെമ്മോറാണ്ടങ്ങൾ കൊടുത്തിട്ടും യാതൊരു ഫലവുമില്ലാത്തതിനാൽ അവസാന ആയുധമെന്ന നിലയ്ക്ക് പ്രത്യക്ഷസമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. കേരളത്തിലെ മുഴുവൻ കലാ സംഘടനകളുടേയും, ഏജൻസി സംഘടനകളുടേയും, കലാസമിതികളുടേയും നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവെൻഷൻ നവംബർ 30 ന് രാവിലെ 10 മണിക്ക് കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്നും വയ്ക്കൽ  മധു കൂട്ടിച്ചേർത്തു

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക