കാസര്‍കോട് ഗവ.കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ രമ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വിദ്യര്‍ഥികള്‍ നിയമ നടപടിക്ക് ഒരുങ്ങുന്നു.
കോളജില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ റാഗിങ്ങും ലഹരി ഉപയോഗവും വില്‍പനയുമൊക്കെ സജീവമാണെന്നെന്നും ഇത് അനുവദിക്കാതിരുന്നതാണ് പ്രകോപിതരാക്കിയതെന്നും രമ കഴിഞ്ഞ ദിവസം മധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെതിയാണ് വിദ്യാര്‍ഥികള്‍ നിയമ നടപടിക്കൊരുങ്ങുന്നത്.
കോളജ് ഫില്‍ട്ടറില്‍ നിന്നും കലങ്ങിയ കുടിവെള്ളം വരുന്നത് സംബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ച പരാതി പറയാനെത്തിയ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ടിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഉപരോധ സമരം സംഘടിപ്പിക്കുകയും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് ഡോ.രമയെ സര്‍ക്കാര്‍ നീക്കുകയും ചെയ്‌തിരുന്നു.അധ്യാപകര്‍ക്കെരെ ഉണ്ടായ നടപടിയെ തുടര്‍ന്നുള്ള വിദ്വേഷമാണ് ഡോ.രമയുടെ അഭിപ്രായങ്ങള്‍ക്ക് പിന്നില്ലെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു. രമ നല്‍കിയ പരാതിയില്‍ 60 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിരുന്നു.