കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ കൊച്ചുമകള്‍ ബംഗളൂരു വസന്ത്നഗറിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ബംഗലൂരു : കർണ്ണാടക മുന്‍മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ കൊച്ചുമകള്‍ സൗന്ദര്യ നീരജ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
വസന്ത്നഗറിലെ ഫ്ളാറ്റിലാണ് തൂങ്ങി മരിച്ച നിലയില്‍ സൗന്ദര്യയെ കണ്ടെത്തിയത്. യെഡിയൂരപ്പയുടെ മൂത്ത മകള്‍ പത്മയുടെ മകളാണ് സൗന്ദര്യ.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
സൗന്ദര്യ എംഎസ് രാമയ്യ ആശുപത്രിയില്‍ ഡോക്ടറാണ്. രണ്ടു വര്‍ഷം മുന്‍പ് വിവാഹം കഴിഞ്ഞ സൗന്ദര്യയുടെ ഭര്‍ത്താവ് ഡോ. നീരജ് ആണ്. ആറ് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.