വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിച്ചില്ല. പത്താം ക്ലാസ്സുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു

വിവാഹം കഴിക്കണമെന്ന തന്റെ ആവശ്യം അംഗീകരിക്കാത്ത വീട്ടുകാരോടുള്ള പ്രതിഷേധസൂചകമായി പത്താം ക്ലാസ് ക്ലാസുകാരന്‍ ആറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം ചാത്തന്നൂരിന് സമീപം ഇത്തിക്കരയാറ്റിലാണ് കഴിഞ്ഞദിവസം വിചിത്രമായ സംഭവംഉണ്ടായത്. പത്താം ക്ലാസ് പാസായതോടെ പാരിപ്പള്ളി സ്വദേശിയായ 17 കാരന് വിവാഹം കഴിക്കണമെന്ന ആഗ്രഹം ഉദിച്ചു . തന്റെ ഈ ‘എളിയ’ ആഗ്രഹം അവന്‍ മാതാപിതാക്കളുമായി പങ്കുവെക്കുകയും ചെയ്തു.

 

എന്നാല്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതം മൂളാത്തത് അവനെ കുറച്ചൊന്നുമല്ല സങ്കടത്തിലാക്കിയത്. മറ്റൊന്നും ആലോചിക്കാതെ പാരിപ്പള്ളിയില്‍ നിന്നും ബസില്‍ കയറി നേരെ ഇത്തിക്കരയിലേക്ക് വിട്ടു. ഇവിടെയുള്ള ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തുകൊണ്ട് മാതാപിതാക്കളോടുള്ള തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ആറ്റില്‍ എടുത്തുചാടിയ അവന്‍ പക്ഷെ തനിക്ക് നീന്തല്‍ അറിയുന്ന കാര്യം മറന്നിരുന്നു. കുറച്ചു വെള്ളം കുടിച്ചപ്പോള്‍ തന്നെ സര്‍വ ശക്തിയുമെടുത്ത് അവന്‍ ജീവിക്കാനുള്ള മോഹവുമായി കരയിലേക്ക് നീന്തി.

 

ഇതിനിടെ വേലിയേറ്റ സമയത്ത് ആറ്റിലേക്ക് എടുത്തുചാടുന്ന കുട്ടിയെ കണ്ട ചിലര്‍ ആറ്റില്‍ ചാടുകയും രക്ഷപ്പെടുത്തി കരയിലേക്ക് കൊണ്ടുവരികയുമായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചാത്തന്നൂര്‍ പൊലീസ് സ്ഥലത്തെത്തുകയും കൗമാരക്കാരന്റെ സാഹസം കണ്ട് കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. പിന്നീട് കുട്ടിയെ കാര്യങ്ങള്‍ മനസിലാക്കി കൊടുത്തശേഷം മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പറഞ്ഞയച്ചു.

 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക