Thursday, March 30, 2023

വേനല്‍ ചൂടിന് ആശ്വാസമായി അഞ്ച് ജില്ലകളില്‍ മഴ; ഇടിമിന്നലോട് കൂടിയ മഴ വെള്ളിയാഴ്ച വരെ

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വേനല്‍മഴ തുടരുമെന്ന് കാലാവസ്ഥാപ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനിടെ അഞ്ച് ജില്ലകളില്‍ കഴിഞ്ഞ ദിവസം മഴ ലഭിച്ചത് വേനല്‍ചൂടിന് ആശ്വാസമായി. കോട്ടയം, എറണാകുളം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലാണ് മഴ ലഭിച്ചത്. പ്രധാനമായും മലയോരമേഖലകളിലാണ് ശക്തമായ മഴ ലഭിച്ചത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img