ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് നടക്കും.ഇന്ത്യന്‍ സമയം, ഉച്ചയ്ക്ക് 1.42ന് ആരംഭിക്കുകയും വൈകീട്ട് 6.41ഓടെ അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തുകയും ചെയ്യും. സൂര്യഗ്രഹണം കാണാന്‍ എന്ത് ചെയ്യണം?

ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് നടക്കും. മെയ് 26 ന് നടന്ന ഈ വര്‍ഷത്തിലെ ആദ്യത്തെ സൂപ്പര്‍ ബ്ലഡ് മൂണും ത്തം ചന്ദ്രഗ്രഹണത്തിനും തൊട്ടുപിന്നാലെയാണ് സൂര്യഗ്രഹണം എത്തുന്നത്. നാസ പ്രസിദ്ധീകരിച്ച മാപ്പ് അനുസരിച്ച്‌, സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകുമെങ്കിലും ലഡാക്കില്‍ നിന്നും അരുണാചല്‍ പ്രദേശില്‍ നിന്നും മാത്രമേ കാണാനാകൂ.

 

 

2021ലെ ആദ്യത്തെ ഈ സൂര്യഗ്രഹണം മിക്ക സ്ഥലങ്ങളിലും ഇന്ത്യന്‍ സമയം, ഉച്ചയ്ക്ക് 1.42ന് ആരംഭിക്കുകയും വൈകീട്ട് 6.41ഓടെ അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തുകയും ചെയ്യും.

നാസയും ടൈമാണ്ട്‌ഡേറ്റ് ഡോട്ട് കോമും 2021 സൂര്യഗ്രഹണത്തിന്റെ തത്സമയ സ്ട്രീം ലിങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്‍പര്യമുള്ള വര്‍ക്ക് ഈ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായി സൂര്യഗ്രഹണം കാണാന്‍ സാധിക്കും.

 

സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്ബോള്‍ സൂര്യന്‍ ഭാഗികമായോ പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസത്തെയാണ് സൂര്യഗ്രഹണം എന്ന് പറയുന്നത്. ഈ വര്‍ഷത്തെ സൂര്യ ഗ്രഹണത്തിന് മൂന്ന് മിനിറ്റും 51 സെക്കന്റുമാണ് ഗ്രഹണ ദൈര്‍ഘ്യം. കൂടാതെ സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കില്ല.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക