ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന മുംബൈയില്‍ അറസ്റ്റില്‍.

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന ഇന്നലെ രാത്രി മുംബൈയില്‍ അറസ്റ്റില്‍ ആയി. ഒരു സ്വകാര്യ ക്ലബിലെ പാര്‍ട്ടിയിലെ മുംബൈ പോലീസ് നടത്തിയ റെയ്ഡിലാണ് റെയ്ന അടക്കം പ്രമുഖര്‍ അറസ്റ്റിലായത്. കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ചതിനാണ് അറസ്റ്റ്. സുരേഷ് റെയ്നയ്ക്ക് ഒപ്പം ഗായകന്‍ ഗുരു റാന്തവയും അറസ്റ്റില്‍ ആയിരുന്നു. മുംബൈ ഡ്രാഗണ്‍ ഫ്ലൈ ക്ലബില്‍ ആയിരുന്നു റെയ്ഡ്.

ഈ ക്ലബ് അനുവദിച്ച സമയവും കഴിഞ്ഞ് പ്രവര്‍ത്തിച്ചതും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും ആണ് പ്രശ്നമായത്. റെയ്ന അടക്കം 34 പേരെയാണ് അറസ്റ്റ് ചെയ്തത്. റെയ്നയെയും ഗുരുവിനെയും ജാമ്യത്തില്‍ വിട്ടയച്ചു. ഐ പി സി സെക്ഷന്‍ 188, 269, 34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് റെയനക്ക് എതിരെ കേസ് എടുത്തത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക