Thursday, March 30, 2023

മഞ്ഞപ്പിത്ത ബാധയെത്തുടർന്ന് കോട്ടയത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു; പിതാവ് പോലീസിൽ പരാതി നൽകി

കോട്ടയം: മഞ്ഞപ്പിത്ത ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കോട്ടയം കൊല്ലാട് വട്ടുകുന്നേൽ രസികയാണ് മരിച്ചത്. കഴിഞ്ഞദിവസം പനിയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ സ്റ്റോറിൽ നിന്ന് ​ഗുളിക വാങ്ങികഴിച്ചിരുന്നു. എന്നാൽ പിന്നീട് ഛർദ്ദി കലശലായതിനെത്തുടർന്ന് ന​ഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അവശത വർധിച്ചതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ വൈകീട്ട് 7.30 ഓടെ മരിച്ചു. മകളുടെ മരണത്തിൽ രസികയുടെ പിതാവായ രാജീവ് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹപരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. രസിക മൗണ്ട് കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img