പ്രകടനപത്രിക തയ്യാറാക്കാനുള്ള ചുമതലനിര്ണായകമായ തെരഞ്ഞെടുപ്പില്‍ നിര്‍ണായക റോളിലേക്ക് എത്തുകയാണ് ശശി തരൂര്‍.
നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ നിര്‍ണായക റോളിലേക്ക് എത്തുകയാണ് ശശി തരൂര്‍. യുവാക്കളെയും മതന്യൂനപക്ഷങ്ങളെയും ഒപ്പം നിര്‍ത്താന്‍ കൂടിയാണ് ഈ വിഭാഗങ്ങള്‍ക്ക് സമ്മതനായ ശശിതരൂരിനെ പ്രകടനപത്രിക തയ്യാറാക്കാനുള്ള ചുമതല ഏല്പിച്ചത്.
ഉമ്മന്‍ചാണ്ടി അധ്യക്ഷനായ തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
അശോക് ഗെഹ്ലോട്ടിന്്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് ഏകോപനസമിതിയും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മേല്‍നോട്ട സമിതിയും തുടങ്ങിവെച്ചത് പാര്‍ട്ടിയെ അധികാരത്തിലേക്കെത്തിക്കാനുള്ള കര്‍മ്മപദ്ധതികള്‍.സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് താല്പര്യം നടക്കില്ലെന്ന കൃത്യമായ സന്ദേശമാണ് ഹൈക്കമാന്് പ്രതിനിധികള്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണം അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ബിജെപി ഉപയോഗിക്കുന്നുവെന്ന വിമര്‍ശനവും കെപിസിസിയില്‍ നടത്തിയ പ്രസംഗത്തില്‍ ഗെഹ്ലോട്ട് ഉന്നയിച്ചു.