പാലക്കാട്: പാടൂര്‍ വേലയ്ക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇടഞ്ഞു എന്നത് തെറ്റായ പ്രചരണമാണെന്ന് ക്ഷേത്രം ഭരണസമിതി.
മറ്റൊരാന ഇടഞ്ഞപ്പോള്‍ ആളുകള്‍ പേടിച്ചോടുകയായിരുന്നു. ആനയുടെ മുന്നിലുണ്ടായിരുന്ന ഒന്നാം പാപ്പാന്‍ ആളുകള്‍ ചിതറി ഓടുന്നതിനിടെ നിലത്തുവീണതാണ്. ആളുകളുടെ ചവിട്ടേറ്റ പാപ്പാന് നിസാര പരിക്കുകളേ ഉള്ളൂ എന്നും ക്ഷേത്രം ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു.