Thursday, March 30, 2023

തേനിയിലെ അപകടത്തില്‍ മരിച്ചത് കോട്ടയം തിരുവാതുക്കല്‍ സ്വദേശികള്‍; അപകടം സഹോദരിയെ കൂട്ടിക്കൊണ്ടുവരാന്‍ പോകുന്നതിനിടെ

കോട്ടയം: തമിഴ്നാട്ടിലെ തേനിയില്‍ കാര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ യുവാക്കളാണെന്ന് വ്യക്തമായി.

അക്ഷയ് അജേഷ് (23) , ഗോകുല്‍ (23) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അനന്ദുവിന്റെ സഹോദരിയെ തമിഴ്നാട്ടിലെ കോളജില്‍ നിന്ന് കൂട്ടിക്കൊണ്ടു വരാനാണ് യുവാക്കള്‍ ഇന്നലെ വൈകിട്ട് കാറുമായി പോയത്.

അനന്ദുവിന്റെ പിതാവിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അനന്ദുവിനെ തേനി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് അപകടം നടന്നത്. കര്‍ണാടകയില്‍ നിന്നും വന്ന ലോറിയുടെ മുന്‍വശത്തേക്ക് കോട്ടയം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ അമിതവേഗതയില്‍ ഇടിച്ചു കയറുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. കാറിന്‍റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ടാണ് അപകടമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. രണ്ടു പേര്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. വാഹനത്തില്‍ നിന്ന് ലഭിച്ച അനന്ദു എന്ന പേരിലുള്ള ലൈസന്‍സിന്റെ അഡ്രസ് പ്രകാരം ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചു. ഇതോടെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. അല്ലി നഗരം പൊലീസ് മറ്റ് നടപടികള്‍ സ്വീകരിച്ച്‌ വരികയാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img