Wednesday, March 22, 2023

ഉത്സവ തിമിർപ്പിലേക്ക് തിരുനക്കരയും; മാർച്ച് 21ന് പൂരം

കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം മാർച്ച് 15 ന് കൊടിയേറി 24 ന് ആറാട്ടോടു കൂടി സമാപിക്കും. 7-ാം ഉത്സവദിവസമായ മാർച്ച് 21നാണ് തിരുനക്കര പൂരം 22ന് വലിയവിളക്ക് ദേശവിളക്കായി ആചരിക്കും.

രണ്ടാം ഉത്സവം മുതൽ പള്ളിവേട്ട വരെ എട്ട് ദിവസം ഉത്സവബലിദർശനം. അഞ്ചാം ഉത്സവം മുതൽ പള്ളിവേട്ട ദിവസം വരെ വൈകിട്ട് 6 മുതൽ വേല, സേവ, കുട്ടികളുടെ അരങ്ങേറ്റം തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രശസ്തരായ വിവിധ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ക്ഷേത്രകലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ വർഷത്തെ ഉത്സവപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img