തിരുവനന്തപുരത്ത് നൂലുകെട്ട് ദിവസം പിഞ്ചുകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു

തിരുവല്ലത്ത് നൂലുകെട്ട് ദിവസം പിഞ്ചുകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു. 40 ദിവസം പ്രായമുളള പെണ്‍കുഞ്ഞാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി തിരുവല്ലം പാച്ചല്ലൂരിൽ ആണ് നാടിനെ ഞെട്ടിച്ച സംഭവംനടന്നത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്. പിതാവ് പാച്ചല്ലൂര്‍ സ്വദേശി ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു.

 

കുഞ്ഞിനെ ഒരു ബാസ്കറ്റിലാക്കി ആറ്റിലേക്ക് എറിയുകയായിരുന്നു. ചവറ് കളയാനെന്ന് പറഞ്ഞാണ് ഉണ്ണിക്കൃഷ്ണനെത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. കയറുമായിട്ടാണ് ഇയാളെത്തിയത്. അമ്മയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെടുത്തത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക