Wednesday, March 22, 2023

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ജനശതാബ്ദി ഉള്‍പ്പടെ മൂന്നു ട്രെയിനുകള്‍ ഇന്ന് ഇല്ല; പ്രത്യേക സര്‍വീസുമായി കെഎസ്‌ആര്‍ടിസി

സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതത്തില്‍ ഇന്നും നാളെയും നിയയന്ത്രണം. ജനശതാബ്ദി ഉള്‍പ്പടെ നാലു ട്രെയിനുകള്‍ പൂര്‍ണമായും മൂന്നു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.

പുതുക്കാടിനും തൃശൂരിനും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 2.50 നുള്ള തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി, വൈകീട്ട് 5.35 നുള്ള എറണാകുളം- ഷൊര്‍ണൂര്‍ മെമു, രാത്രി 7.40നുള്ള എറണാകുളം- ഗുരുവായൂര്‍ എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. കൂടാതെ നാളെ സര്‍വീസ് നടത്തേണ്ട കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദിയും പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് 3 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയില്‍ തൃശ്ശൂരില്‍ നിന്ന് രാത്രി 8.43നു പുറപ്പെടും. ഇന്ന് 2.50 നുള്ള കണ്ണൂര്‍- എറണാകുളം എക്സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. ഇന്ന് 10.10ന് കന്യാകുമാരി – ബെംഗളൂരു എക്സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി മാത്രമേ കന്യാകുമാരിയില്‍ നിന്ന് പുറപ്പെടുകയൊള്ളൂ. ട്രെയിനുകള്‍ റദ്ദാക്കിയത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായി കെ എസ് ആ‌ര്‍ ടി സി പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തി. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച്‌ അധിക സര്‍വീസുകള്‍ നടത്താന്‍ സജ്ജമായി കഴിഞ്ഞെന്ന് കെ എസ് ആ‌ര്‍ ടി സി അറിയിച്ചു. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തേക്കായിരിക്കും സ്പെഷ്യല്‍ സര്‍വീസ്. യാത്രക്കാര്‍ക്ക് സീറ്റുകള്‍ ആവശ്യാനുസരണം കെ എസ് ആ‌ര്‍ ടി സി യുടെ വെബ് സൈറ്റില്‍ റിസര്‍വ് ചെയ്യാവുന്നതാണ്. ടിക്കറ്റുകള്‍ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണെന്നും കെ എസ് ആ‌ര്‍ ടി സി അധികൃതര്‍ അറിയിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img