Saturday, March 25, 2023

വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.

കാവശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. സ്ഫോടനത്തില്‍ മണികണ്ഠന് സാരമായി പൊള്ളലേറ്റിരുന്നു. തൃശൂര്‍ മെ‍ഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.തൃശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ ഉത്സവങ്ങള്‍ക്ക് വേണ്ടി വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. വെടിക്കെട്ടുപുര പൂര്‍ണമായി കത്തി നശിച്ചു. അപകടം നടന്ന് കിലോമീറ്ററുകള്‍ അകലെ, ഓട്ടുപാറയിലും അത്താണിയിലും പ്രകമ്ബനമുണ്ടായി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img