Thursday, March 30, 2023

തൃശൂരില്‍ പറമ്ബിന് തീപിടിച്ചു; ഒരാള്‍ വെന്തുമരിച്ചു

തൃശൂര്‍: പുല്ലൂരില്‍ തെങ്ങിന്‍പറമ്ബിന് തീടിപിച്ച്‌ ഒരാള്‍ മരിച്ചു. ഊരകം സ്വദേശി മണമാടത്തില്‍ സുബ്രന്‍ (75) ആണ് മരിച്ചത്.

തെങ്ങിന്‍ പറമ്ബ് വൃത്തിയാക്കാനായി ജോലിക്ക് നിന്നതായിരുന്നു സുബ്രന്‍.

പറമ്ബില്‍ തീപടരുന്നത് കണ്ട പ്രദേശവാസികള്‍ ആദ്യം തീയണക്കാന്‍ ശ്രമിച്ചു. തീ നിയന്ത്രണ വിധേയമാകാതെ വന്നതോടെ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഇതിനിടെയാണ്, പൊള്ളലേറ്റ നിലയില്‍ സുബ്രനെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തീപിടിത്തതിന്റെ കാരണം വ്യക്തമായിട്ടില്ല.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img