Thursday, March 30, 2023

തൃശൂരില്‍ സദാചാരക്കൊല; മര്‍ദനമേറ്റ ബസ് ഡ്രൈവര്‍ മരിച്ചു

തൃശൂര്‍: തിരുവാണിക്കാവില്‍ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവര്‍ മരിച്ചു. 32 വയസുകാരനായ ചേര്‍പ്പ് സ്വദേശി സഹറാണ് മരിച്ചത്.

കഴിഞ്ഞ മാസം പതിനെട്ടിന് അര്‍ധരാത്രിയാണ് സഹറിന് നേരെ സദാചാര ആക്രമണം ഉണ്ടായത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

സഹറിനെ ആക്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല. ആറ് പേരും ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം.

തൃശൂര്‍ തൃപ്രയാര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു ചേര്‍പ്പ് സ്വദേശിയായ സഹര്‍. കഴിഞ്ഞ ശിവരാത്രി ദിവസം രാത്രി ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് സഹറിന് മര്‍ദനമേറ്റത്. രാത്രി അസമയത്ത് വനിതാ സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് സഹറിനെ ആറംഗസംഘം ചോദ്യം ചെയ്തതും മര്‍ദിച്ചതും. സാരമായി പരിക്കേറ്റ സഹിറിനെ ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. ക്ഷേത്രത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞ മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img