കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ വര്‍ദ്ധിപ്പിച്ച പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകള്‍ റെയില്‍വേ പിന്‍വലിച്ചു, ഇനി 10 രൂപ.

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ വര്‍ദ്ധിപ്പിച്ച പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകള്‍ റെയില്‍വേ പിന്‍വലിച്ചു.

തിരുവനന്തപുരം ഡിവിഷനില്‍ പഴയ നിരക്കായ 10 രൂപ പ്രാബല്യത്തില്‍ വന്നു. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രബല്യത്തിലായതായി അധികൃതര്‍ അറിയിച്ചു

നേരത്തെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയായി ഉയര്‍ത്തിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ഒക്ടോബറില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയത്. അതേസമയം, ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും യാത്രക്കാര്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പിന്തുടരണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക