സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്ടര്‍ ചെന്നൈയില്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ വ്യോമസേന, സംഭവത്തിന് പിന്നാലെ ഡല്‍ഹില്‍ അ​ടി​യ​ന്ത​ര മ​ന്ത്രി​സ​ഭാ യോ​ഗം.അപകടത്തിന്റെ വീഡിയോ കാണാം.

ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്ടര്‍ ചെന്നൈയില്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ വ്യോമസേന.

അപകട കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അപകട വിവരങ്ങള്‍ സംബന്ധിച്ച്‌ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കും. അതിന് ശേഷം പ്രതിരോധ മന്ത്രി അപകടം നടന്ന സ്ഥലത്തേക്ക് എത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ കേന്ദ്ര മന്ത്രിസഭ അടിയന്തിര യോഗം ചേരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രതിരോധ മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു. ഇതിന് ശേഷമാണ് ക്യാബിനെറ്റ് ചേരുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക