ആശുപത്രിയിൽ തന്നെ ആരും തിരിഞ്ഞ് നോക്കിയിരുന്നില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തപ്പോൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാർ

ആശുപത്രിയിൽ തന്നെ ആരും തിരിഞ്ഞ് നോക്കിയിരുന്നില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തപ്പോൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാർ.ജോലി കഴിഞ്ഞ് തെന്നി വീണ് പരിക്കേറ്റിട്ടായിരുന്നു ആശുപത്രിയിൽ എത്തിച്ചത്.തുടർന്ന് കോവിഡ് പോസിറ്റീവ് ആണെന്ന് പറഞ്ഞു. പത്ത് ദിവസത്തേക്കുള്ള സാധനങ്ങൾ വാങ്ങിച്ച് കൊടുത്താണ് കൂടെയുള്ളവർ മടങ്ങിയത്.അവർ പോയ ശേഷം ഭക്ഷണം പോലും തനിക്ക് കൃത്യമായി കിട്ടിയില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അബോധാവസ്ഥയിലായെന്നും അനിൽകുമാർ പറഞ്ഞു.

മലമൂത്ര വിസർജനം നടത്താൻ ട്യൂബിട്ടിരുന്നു. ബോധം തെളിഞ്ഞപ്പോഴാണ് കൈകൾ കെട്ടിയിട്ടത് അറിഞ്ഞത്. പക്ഷെ സഹായത്തിന് വിളിക്കാൻ നോക്കുമ്പോൾ നാക്ക് പൊങ്ങുന്നുണ്ടായിരുന്നില്ലെന്നും അനിൽകുമാർ പ്രതികരിച്ചു.
അബോധാവാസ്ഥയിലിരിക്കെയാണ് പുഴുവരിച്ചത്. അതുകൊണ്ട് പുഴുവരിക്കുന്നത് അറിഞ്ഞിരുന്നില്ല. മകൾ പറഞ്ഞപ്പോൾ മാത്രമാണ് അറിഞ്ഞതെന്നും അനിൽകുമാർ പറഞ്ഞു.
പത്ത് ദിവസത്തിന് ശേഷം പിന്നീട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ ആരോഗ്യം തിരിച്ച് കിട്ടുന്നുണ്ട്, കൈകൾ പതിയെ അനക്കാൻ കഴിയുന്നുണ്ട്. പുഴുവരിച്ച ഭാഗവും ശരിയായി വരുന്നുണ്ട്. എത്രയും പെട്ടെന്ന് പൂർണ ആരോഗ്യവാനായി തിരിച്ചെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അനിൽകുമാർ പ്രതികരിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക