തിരുവനന്തപുരത്തു നെയ്യാര്‍ ഡാം പൊലീസിന് നേര്‍ക്ക് ബോംബേറ്, വീടുകളും തകർന്നു.

 

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാര്‍ ഡാം പൊലീസിന് നേര്‍ക്ക് ആക്രമണം. കഞ്ചാവ് മാഫിയയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പെട്രോള്‍ ബോംബ് എറിഞ്ഞ അക്രമികള്‍, പൊലീസ് ജീപ്പ് കല്ലെറിഞ്ഞ് തകര്‍ത്തു.ആക്രമണത്തില്‍ സിപിഒ ടിനോ ജോസഫിന് ഗുരുതരമായി പരിക്കേറ്റു. ഇന്നുപുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് നേര്‍ക്കായിരുന്നു ആക്രമണം അഴിച്ചുവിട്ടത്.

നെല്ലിക്കല്‍ കോളനി ഭാഗത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് പുലര്‍ച്ചെ പെട്രോളിങ് നടത്തിയത്. സമീപത്തെ വീടുകള്‍ക്ക് നേരെയും കഞ്ചാവ് മാഫിയ ആക്രമണം അഴിച്ചുവിട്ടു. ആക്രമണത്തിന് ശേഷം പ്രതികള്‍ വനത്തിലേക്ക് ഓടി മറഞ്ഞതായും പൊലീസ് പറഞ്ഞു.

പ്രദേശത്ത് കനത്ത പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. നെടുമങ്ങാട്, നെയ്യാറ്റിന്‍കര ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക