സംസ്ഥാനത്തു പുതിയ കോവിഡ് പ്രോടോകോള്‍ നിലവില്‍ വന്നു. ഇതനുസരിച്ച് നാളെ (വ്യാഴം) മുതല്‍ ആഴ്ചയില്‍ ആറു ദിവസവും കടകമ്പോളങ്ങള്‍ തുറക്കും.

സംസ്ഥാനത്തു പുതിയ കോവിഡ് പ്രോടോകോള്‍ നിലവില്‍ വന്നു. ഇതനുസരിച്ച് നാളെ (വ്യാഴം) മുതല്‍ ആഴ്ചയില്‍ ആറു ദിവസവും കടകമ്പോളങ്ങള്‍ തുറക്കും. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, കമ്പനികള്‍, ഫാക്റ്ററികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയെല്ലാം തിങ്കള്‍ മുതല്‍ വെള്ളിയാഴ്ച വരെ സാധാരണ പോലെ പ്രവര്‍ത്തിക്കും. എല്ലാത്തരം പൊതുഗതാഗതവും അനുവദിച്ചിട്ടുണ്ട്.

 

എന്നാല്‍, സ്കൂള്‍, കോളെജ്, സിനിമാ തീയേറ്ററുകള്‍, തുടങ്ങിയവയ്ക്കു പ്രവര്‍ത്തനാനുമതിയില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, മാളുകള്‍ തുടങ്ങിയവ തുറക്കും. കടകളിലെത്തുന്നവര്‍ ഒരു ഡോസ് വാക്സിന്‍, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, രോഗമുക്തി നേടിയതിന്‍റെ വിശദാംശങ്ങള്‍ എന്നിവ‌യിലേതെങ്കിലും ഒരെണ്ണം കൈയില്‍ കരുതണം. കടകളിലെ ജീവനക്കാര്‍ക്കും വാക്സിനേഷന്‍ രേഖകള്‍ നിര്‍ബന്ധം. ഹോട്ടലുകളിലും റസ്റ്ററന്‍റുകളും തുറക്കാം. ഇരുത്തി ഭക്ഷണം വിളമ്പരുത്. പാഴ്സല്‍, തുറസായ സ്ഥലം, വാഹനങ്ങള്‍ എന്നിവിടങ്ങളിലിരുന്നു ഭക്ഷണം കഴിക്കാം. ബാര്‍ ഹോട്ടലുകളില്‍ മദ്യം പാഴ്സലായി മാത്രം. സ്വര്‍ണക്കടകള്‍, ചെരിപ്പു കടകള്‍, തുണക്കടകള്‍, ജിം. ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍‌ലറുകള്‍ എന്നിവയും തുറക്കും.

 

മത്സര പരീക്ഷകള്‍, യൂണിവേഴ്സിറ്റി, പിഎസ്‌സി പരീക്ഷകള്‍ എന്നിവ മുടക്കമില്ലാതെ നടത്തും. രാഷ്‌ട്രീയ സാംസ്കാരിക, സാമൂഹിക പൊതു സമ്മേളനങ്ങളൊന്നും അനുവദിക്കില്ല. മരണത്തിനും വിവാഹത്തിനും ുപരമാവധി ഇരുപതു പേര്‍ മാത്രം. ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്കു മാത്രം ഒരു സമയം പ്രവേശനം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക