ചവറ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.ഫ് സ്ഥാനാർത്ഥിയായി ആർ.എസ്.പിയിലെ ഷിബു ബേബി ജോൺ

ചവറ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.ഫ് സ്ഥാനാർത്ഥിയായി ആർ.എസ്.പിയിലെ ഷിബു ബേബി ജോൺ ആയിരിക്കുമെന്ന് സൂചന.  ഷിബു ബേബി ജോണിൻ്റെ സ്ഥാനാർത്ഥിത്വം പാർട്ടി സംസ്ഥാന സമിതിയും, കേന്ദ്ര കമ്മിറ്റി യോഗവും അംഗീകരിച്ചു. ഇതു സംബന്ധിച്ച കത്ത് യു.ഡി.എഫ് ചെയർമാനും, കൺവീനർക്കും നൽകിയതായാണ് റിപ്പോർട്ട്.

 

 

യോഗത്തിൽ പ്രൊഫ. ടി.ജെ.ചന്ദ്രചൂഡൻ , എൻ.കെ.പ്രേമചന്ദ്രൻ , സെക്രട്ടറി എ.എ.അസീസ്, ബാബു ദിവാകരൻ എന്നിവർ പങ്കെടുത്തു. സ്ഥാനാർത്ഥിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് കൊല്ലം ഡി.സി.സി.പ്രസിഡൻ്റ് ബിന്ദു കൃഷ്ണയും അറിയിച്ചു. 1977 ല്‍ മണ്ഡലം രൂപികരിച്ചതിന് ശേഷം ഇടത് വലത് പക്ഷങ്ങളെ മാറി മാറി പിന്‍തുണച്ച സ്വഭാവമാണ് ചവറയിയിലെ വോട്ടര്‍മാര്‍ക്ക് ഉള്ളത്. കഴിഞ്ഞ തവണ 6189 വോട്ടുകള്‍ക്കാണ് വിജയന്‍ പിള്ള മുന്‍ മന്ത്രി ഷിബുബേബി ജോണിനെ പരാജയപ്പെടുത്തിയത് .

 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക