ഉമ്മന്‍ചാണ്ടിയുടെ കൈവശം ആകെയുള്ളത് 1000 രൂപ, അതേസമയം 25,000 രൂപയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരിലുളളത്; സ്വത്ത്‌ വിവരങ്ങൾ അറിയാം.

ഉമ്മന്‍ചാണ്ടിയുടെ കൈവശം ആകെയുള്ളത് 1000 രൂപ. ഭാര്യ മറിയാമ്മയുടെ കൈവശം 5000 രൂപയും മകന്‍ ചാണ്ടി ഉമ്മന്റെ കൈവശം 7500 രൂപയുമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ബാങ്ക് നിക്ഷേപമായി 67,704 രൂപയും ഭാര്യയുടെ പേരില്‍ 24,83,092 രൂപയും ചാണ്ടി ഉമ്മന്റെ പേരില്‍ 14,58,570 രൂപയുമുണ്ട്.

സ്വന്തമായി വാഹനമില്ല. സ്വിഫ്റ്റ് കാര്‍ ഭാര്യയുടെ പേരിലാണ്. ഉമ്മന്‍ചാണ്ടിയുടെ കൈവശം 38 ഗ്രാം സ്വര്‍ണവും ഭാര്യയുടെ കൈവശം 296 ഗ്രാം സ്വര്‍ണവും ഉണ്ട്. 74.37 ലക്ഷത്തിന്റെ സ്ഥാവരജംഗമ വസ്തുക്കളുമാണ് മൂന്ന് പേര്‍ക്കും കൂടിയുള്ളത്.

അതേസമയം 25,000 രൂപയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരിലുളളത്. ഭാര്യ അനിതാ രമേശിന്റെ കൈവശം 15,000 രൂപയുണ്ട്. ഡല്‍ഹി പാര്‍ലമെന്റ് ഹൗസിലെ എസ് ബി ഐ ശാഖയില്‍ 5,89,121.12 രൂപയുടെ നിക്ഷേപമാണ് ചെന്നിത്തലയ്‌ക്കുളളത്. ഇതിനൊപ്പം തി​രു​വ​ന​ന്ത​പു​രം ട്ര​ഷ​റി സേ​വിംഗ്സ് ബാ​ങ്കി​ല്‍ 13 ,57,575 രൂ​പ​യും നി​ക്ഷേ​പ​മാ​യു​ണ്ട്.

ശാ​സ്ത​മം​ഗ​ലം ധ​ന​ല​ക്ഷ്‌മി ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ 42,973 രൂ​പ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. ഭാര്യയുടെ‌ പേ​രി​ല്‍ ഡ​ല്‍​ഹി ജ​ന്‍​പ​ഥ്​​ എ​സ് ബി ഐ ശാ​ഖ​യി​ല്‍ 6,16,246 രൂ​പ നി​ക്ഷേ​പ​മു​ണ്ട്. അ​വി​ടെ​ത​ന്നെ മ​റ്റ് ര​ണ്ട് അ​ക്കൗ​ണ്ടി​ലാ​യി 20,97,698 രൂ​പ​യും 11,99,433 രൂ​പ​യു​മു​ണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക