യുപിഐ നമ്ബര്‍ തെറ്റായി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പണം നഷ്ടപ്പെട്ടയാള്‍ക്ക് പൊലീസിന്റെ സഹായം.
മറ്റൊരു സംസ്ഥാനത്തിലെ വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് പണം പോയത്. പൊലീസ് ഇടപെട്ട് പണം തിരികെ വാങ്ങി നല്‍കി. യുപിഐ നമ്ബര്‍ രേഖപ്പെടുത്തുമ്ബോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന മുന്നറിയിപ്പോടെ ഫെയ്‌സ്ബുക്കിലൂടെയാണ് കേരള പൊലീസ് സംഭവം വിവരിച്ചത്.
കുറിപ്പ്
സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ ഹെല്പ്ലൈൻ നമ്പറായ 1930 ലേക്ക് വന്ന കോളിൽ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്ത വാചകമാണിത്. ആശുപത്രി ബില്ല് അടക്കാനായി സഹോദരന് ഭാര്യയുടെ മാല പണയം വെച്ച് UPI ( Unified Payments Interface ) ഉപയോഗിച്ച് ട്രാൻസ്ഫർ ചെയ്ത പണമാണ് ആ സുഹൃത്തിനു നഷ്ടമായത്. പണം പക്ഷെ, തട്ടിച്ചെടുത്തതല്ല. അദ്ദേഹത്തിന്റെ അശ്രദ്ധ കൊണ്ടാണ് നഷ്ടമായത്. UPI നമ്പർ തെറ്റായി രേഖപ്പെടുത്തിയതിനാൽ മറ്റൊരു സംസ്ഥാനത്തിലെ വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് പണം ട്രാൻസ്ഫർ ആയത്. ഏറെ പണിപ്പെട്ടാണെങ്കിലും പരാതിക്കാരനെ സഹായിക്കാനായെന്ന ചാരിതാർഥ്യത്തോടെ തന്നെ നിങ്ങളെ ഓർമ്മപ്പെടുത്തുകയാണ്.
UPI ( Unified Payments Interface ) ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ പ്രത്യേക കരുതൽ ഉണ്ടായിരിക്കണം. UPI നമ്പർ രേഖപ്പെടുത്തിയാലും കൃത്യം ആണെന്നത് വീണ്ടും ഉറപ്പ് വരുത്തിയ ശേഷം മാത്രം സൂക്ഷ്മതയോടെ പേയ്മെന്റ്റ് തുടരുക.