Saturday, June 3, 2023

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി)  വിവിധ വകുപ്പുകൾക്ക് കീഴിലുള്ള 78 തസ്തികകളിലേക്ക് അപേക്ഷ  ക്ഷണിക്കുന്നു.

ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി)  വിവിധ വകുപ്പുകൾക്ക് കീഴിലുള്ള 78 തസ്തികകളിലേക്ക് അപേക്ഷ  ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് UPSC ഔദ്യോഗിക വെബ്സൈറ്റ്– upsconline.nic.in-ലെ ഓൺലൈൻ റിക്രൂട്ട്‌മെന്റ് അപേക്ഷകൾ (ORA) വഴി അപേക്ഷിക്കാം. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ അസിസ്റ്റന്റ് പ്രൊഫസർമാർ, ലക്ചറർ, സയന്റിസ്റ്റ്സ്, കെമിസ്റ്റ്സ്, മറ്റ് തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടക്കും.. അപേക്ഷാ നടപടികൾ 2022 ജനുവരി 27-ന് അവസാനിക്കും.

UPSC റിക്രൂട്ട്‌മെന്റ് 2022: എങ്ങനെ അപേക്ഷിക്കാം
upsconline.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഹോംപേജിൽ ലഭ്യമായ വിവിധ റിക്രൂട്ട്‌മെന്റ് പോസ്റ്റുകൾക്കായുള്ള ഓൺലൈൻ റിക്രൂട്ട്‌മെന്റ് അപേക്ഷ (ORA) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. താത്പര്യമുള്ള തസ്തികളിലേക്ക് അപ്ലൈ നൗ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. . ഒരു ലോഗിൻ പേജ് സ്ക്രീനിൽ ദൃശ്യമാകും. ആവശ്യപ്പെടുന്ന വിശദാംശങ്ങൾ നൽകുക. ഡോക്യുമെന്റ്സ് അപ്‍ലോഡ് ചെയ്യുക. പിന്നീടുള്ള ആവശ്യങ്ങൾക്കായി പ്രിന്റൗട്ട് എടുക്കുക.

അപേക്ഷാ ഫീസ്: ഉദ്യോഗാർത്ഥികൾ 25/- രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്. ഒന്നുകിൽ എസ്ബിഐയുടെ ഏതെങ്കിലും ശാഖയിൽ പണമായി അല്ലെങ്കിൽ എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ വിസ/മാസ്റ്റർ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ മാത്രം ഫീസടക്കാവുന്നതാണ്. SC/ST/PwBD/വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് പുരുഷ ഉദ്യോഗാർത്ഥികൾക്ക് “ഫീസ് ഇളവ്” ലഭ്യമല്ല. കൂടാതെ അവർ മുഴുവൻ നിശ്ചിത ഫീസും അടയ്‌ക്കേണ്ടതുണ്ട്. നിശ്ചിത ഫീസ് അടക്കാതെയുള്ള അപേക്ഷ പരി​ഗണിക്കുന്നതല്ല.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img