ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന്​ ഇരട്ട​ ജീവപര്യന്തം,കേസ്​ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന്​ കോടതി വിലയിരുത്തി.

കൊല്ലം: മൂര്‍ഖന്‍പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌​ ഭാര്യയെ കൊന്ന, ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന്​ ഇരട്ട​ ജീവപര്യന്തം.

കൊലക്കുറ്റ കേസിനാണ്​ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്​. കേസ്​ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന്​ കോടതി വിലയിരുത്തി. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ്​ വിധി പ്രസ്​താവിച്ചത്​. ഉത്രയുടെ പിതാവ്​ വിജയശേഖരനും സഹോദരനും കോടതിയിലെത്തിയിരുന്നു.

 

ഉത്രയെ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ കൊന്ന കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 302 (ആസൂത്രിതകൊല), 307 (നരഹത്യ), 328 (വിഷം നല്‍കി പരിക്കേല്‍പ്പിക്കല്‍), 201 (തെളിവ് നശിപ്പിക്കല്‍) വകുപ്പുകളില്‍ സൂരജ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

കോടതി കുറ്റക്കാരനെന്ന് വിധിച്ച സൂരജിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഉത്രയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പരിഗണിച്ച ശേഷമാണ് ജഡ്ജി ശിക്ഷ വിധിച്ചത്.

കഴിഞ്ഞ ദിവസം വിധി പറയുന്നതിന് മുമ്ബ് ജഡ്ജ് സൂരജിനെ അടുത്ത് വിളിച്ച്‌ എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചിരുന്നു. എന്നാല്‍ ഒന്നും പറയാനില്ലെന്ന് നിര്‍വികാരനായി മറുപടി പറയുകയായിരുന്നു. പ്രതിയുടെ നടപടി പൈശാചികവും വിചിത്രവും ഭീകരവുമാണെന്ന് പ്രോസിക്യൂഷന്‍ അവസാന വാദത്തില്‍ കോടതിയില്‍ പറഞ്ഞു. പ്രതിക്ക് വധശിക്ഷ കൊടുക്കണമെന്ന് വിധി പറയുന്നതിന് മുമ്ബായി പ്രോസിക്യൂഷന്‍ ജഡ്ജിയോട് ആവശ്യപ്പെട്ടു. സംഭവം കൊലപതാകമല്ലെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി ഇതിനെ പരിഗണിക്കരുതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതിക്ക് മാനസാന്തരമുണ്ടെന്നും ശിക്ഷ ഇളവ് നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ പാമ്ബ് കടിയേറ്റ് ഭാര്യ വദനകൊണ്ട് പുളയുമ്ബോള്‍ അടുത്തൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ പ്രതിക്ക് ഒരു മാനസാന്തരവും ഉണ്ടാകില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും അന്തിമവാദങ്ങള്‍ കേട്ടശേഷമാണ് വിധി പറഞ്ഞത്. തുടര്‍ന്ന് ഇന്നത്തേക്ക് ശിക്ഷ വിധിക്കാന്‍ മാറ്റുകയായിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക