ഉത്ര വധക്കേസില്‍ നാളെ ശിക്ഷ പ്രഖ്യാപിക്കാനിരിക്കെ കേസില്‍ നിര്‍ണായകമായ വീഡിയോ ദൃശ്യങ്ങള്‍.

ഉത്ര വധക്കേസില്‍ നാളെ ശിക്ഷ പ്രഖ്യാപിക്കാനിരിക്കെ കേസില്‍ നിര്‍ണായകമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഭാര്യ ഉത്രയെ പാമ്ബിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന പ്രതി സൂരജ് പാമ്ബിനെ അനായസം കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പാമ്ബ് പിടിത്തക്കാരനായ സുരേഷിനൊപ്പമുള്ളതാണ് വീഡിയോ.സ്വകാര്യ ചാനലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

അണലിയെ പിടിക്കാനാണ് സൂരജിന്റെ വീട്ടില്‍ വന്നതെന്നും എന്നാല്‍ പിടിക്കാനായില്ലെന്നും സുരേഷ് വീഡിയോയില്‍ പറയുന്നുണ്ട്. തുടര്‍ന്ന് മറ്റുകാര്യങ്ങള്‍ വിശദീകരിക്കുന്നു. ‘വരുമ്ബോള്‍ ഒരു പാമ്ബിനെ കൊണ്ടുവരണമെന്ന് സൂരജ് പറഞ്ഞിരുന്നു. മൂര്‍ഖനെയൊന്നും കൊണ്ടുവരരുതെന്നും വീട്ടുകാര്‍ ഭയപ്പെടുമെന്നും പറഞ്ഞു.അതുകൊണ്ടാണ് വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്ബിനെ കൊണ്ടുവന്നത്. നാഗദൈവങ്ങളോടുള്ള ആരാധാനയാല്‍ ഇതിനെ സൂരജിനെ സംരക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നു’ എന്ന് സുരേഷ് വീഡിയോയില്‍ വ്യക്തമാക്കുന്നു. ഇതിനിടയില്‍ സൂരജിന്റെ കൈകളിലൂടെ പാമ്ബ് ഇഴയുന്നത് കാണാം. പിന്നീട് സുരേഷ് പാമ്ബിനെ തിരികെ വാങ്ങി.

തനിക്ക് പാമ്ബുകളെ കൈകാര്യം ചെയ്യാനറിയില്ലെന്നും പാമ്ബ് പിടിത്തക്കാരനുമായി ബന്ധമില്ലെന്നുമായിരുന്നു ഉത്ര കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ സൂരജ് പറഞ്ഞിരുന്നത്. എന്നാല്‍ ഇയാളുടെ ഫോണ്‍ വിവരങ്ങളടക്കം പരിശോധിച്ചപ്പോള്‍ പാമ്ബ് പിടിത്തക്കാരനായ സുരേഷുമായി ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ കണ്ടെത്തി. സൂരജ് പാമ്ബുകളെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ഇതെല്ലാം കേസിന്റെ വിചാരണ വേളയില്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കേസില്‍ സൂരജ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക