സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടിത്തം: 1000 കോടിയുടെ നഷ്ടമെന്ന് സിഇഒ.

 

സീറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തിൽ 1000 കോടി രൂപയുടെ നഷ്ടമെന്ന് സിഇഒ അദാർ പൂനവാല. തീപിടിത്തം കോവിഡ് വാക്സിൻ ഉൽപാദനത്തെ ബാധിച്ചില്ലെങ്കിലും ബിസിജി, റോട്ട വൈറസ് പ്ലാന്റുകൾ അഗ്നിബാധയിൽ നശിച്ചതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.45നാണ് തീപിടിത്തമുണ്ടായത്. 5 പേർ മരിച്ചിരുന്നു. തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. 9 പേരെ രക്ഷപ്പെടുത്തി. പുണെ മാഞ്ജരി മേഖലയിൽ 100 ഏക്കറിലുള്ള ക്യംപസിൽ റോട്ട വൈറസ് വാക്സിൻ നിർമ്മിക്കുന്ന യൂണിറ്റിലെ കെട്ടിടത്തിന്റെ 4, 5 നിലകളിലാണ് തീപിടിത്തമുണ്ടായത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക